Entertainment

പൃഥ്വിരാജ്‌ – മോഹൻലാൽ ചിത്രം ‘ലൂസിഫറി’ന്റെ കാര്യത്തിൽ തീരുമാനമായി, സുപ്രധാന പ്രഖ്യാപനം വന്നു!

മോഹൻലാലിനെ നായകനാക്കി താൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന പ്രിത്വിരാജിന്റെ പ്രഖ്യാപനം വന്നിട്ട് രണ്ട് വർഷം ആകുന്നു.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ‘ലൂസിഫര്‍’ വരികയാണ്. ഈ വര്‍ഷം ജൂണിലാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണ് ലൂസിഫര്‍ എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് മുരളി ഗോപിയും വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമെന്ന രീതിയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫറിനായി കാത്തിരിക്കുന്നത്.

പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിന്നു. മോഹന്‍ലാലിന്റെ വില്ലനായി യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവിനോ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയിലെ താരങ്ങളെ കുറിച്ച് അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പ്രിത്വിയുടെ സംവിധാന മികവും ലാലേട്ടന്റെ അഭിനയ മികവും ഒന്നിക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ..