Social Media

“അതെ എനിക്ക് ആര്‍ത്തവം ഉണ്ട്..,ഇതെനിക്ക് അപമാനമല്ല മറിച്ച് അഭിമാനമാണ് “; സാനിട്ടറി പാഡും കയ്യില്‍ പിടിച്ചുള്ള മലയാളി പെണ്‍കുട്ടിയുടെ ഫെസ്ബുക്ക് പോസ്റ്റ്‌ വൈറല്‍..

ബോളിവുഡിൽ തരംഗമായ ‘പാഡ്മാൻ ചലഞ്ചി’ൽ പങ്കെടുത്ത് ഒരു മലയാളി പെൺകുട്ടി. തിരുവനന്തപുരം സ്വദേശിയായ ശ്രീലക്ഷ്മിയാണ് ചലഞ്ചിൽ പങ്കെടുത്ത് സാനിറ്ററി നാപ്കിനിന്റെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. 833 ഷെയറുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്. ഒപ്പം 8000 ത്തിൽ അധികം ലൈക്കുകളും.

ശ്രീലക്ഷ്മിയുടെ കുറിപ്പ് വായിക്കാം;

Yes, that’s a Pad in my hand & there’s nothing to be ashamed about. It’s natural! Periods. #PadManChallenge.
ഇതൊരു ചലഞ്ചായ് എടുക്കണം എന്ന് ഞാൻ നിർബന്ധിക്കില്ല.

എന്തിനാണ് മെഡിക്കൽ സ്റ്റോറിലേ ചേട്ടനോട് പാഡ് വേണമെന്ന് പറയാൻ നമ്മൾ നാണിക്കുന്നത്….. അച്ഛനോടും സഹോദരനോടും പാഡ് വാങ്ങിതരാൻ പറയാൻ മടിക്കുന്നത്….

ഇത് സർവ്വ സാധാരണമായ കാര്യമാണ്.. അവർക്ക് ഇതേ പറ്റി അറിയാവുന്നതാണ്… എല്ലാറ്റിനും ഉപരി … ഗർഭാവസ്ഥയിൽ ചികിത്സിക്കുന്നതും പ്രസവം എടുക്കുന്നതും ഇപ്പോ.പുരുഷന്മാരുടെ കൈയിൽ ഭദ്രമാണ്…

Happy periods

Nb: പേരെടുത്ത് പറയാതെ ആർക്കും ഈ ചലഞ്ച് സ്വീകരിക്കാം… Here I announce an open challenge
ഇതിലൊരു നാണക്കേടും എനിക്ക് തോന്നുന്നില്ല… വിമർശനവും കളിയാക്കലും സസന്തോഷം സ്വീകരിക്കുന്നു…?