Entertainment

മാളൂട്ടി ചോറു കഴിക്കണമെങ്കിൽ അമ്മ മാളൂട്ടിക്ക് ഒരു കുഞ്ഞു വാവയെ തരോ… മാളൂട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ ദേവു ഒന്നു പതറി പോയോ

❤മാളൂട്ടിക്കൊരു കുഞ്ഞുവാവ❤

മോളെ മാളൂട്ടി വാ മാമം ഉണ്ണാലോ

എനിക്കെങ്ങും വേണ്ടാ

അതെന്താ പൊന്നേ പൊന്നിന് ചോറു വേണ്ടാതെ
അമ്മ ദേ മുട്ട വറുത്തതും
ഉരുളക്കിഴങ്ങ് ഉപ്പേരിയും ഉണ്ടാക്കിയിട്ടുണ്ട്
അമ്മ വാരി താരലോ കുഞ്ഞിന്

വേണ്ടന്നല്ലേ പറഞ്ഞത്

നാലു വയസെ ഉള്ളു എങ്കിലും പിടി വാശിയുടെ കാര്യത്തിൽ അമ്മയെ തോല്പിക്കും മാളൂട്ടി

മാളൂട്ടി ചോറു കഴിക്കണമെങ്കിൽ അമ്മ മാളൂട്ടിക്ക് ഒരു കുഞ്ഞു വാവയെ തരോ…

മാളൂട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ ദേവു ഒന്നു പതറി പോയോ

പിന്നെ എന്താ അമ്മടെ മാളൂട്ടിക്ക് എത്ര വാവയെ വേണേലും അമ്മ വാങ്ങി തരുമല്ലോ

ചോറു ഉണ്ടിട്ട് വെയിൽ ആറിട്ട് അമ്മക്കും കുഞ്ഞിനും പുറത്തു പോവലോ അപ്പോ ‘അമ്മ വാങ്ങി തരാം നല്ല സുന്ദരി വാവയെ

എനിക്ക് അങ്ങനത്തെ വാവയെ അല്ല വേണ്ടത്

പിന്നെ..?

ജീവനുള്ള കുഞ്ഞുവായെ വേണം
തെക്കേലെ ചിന്നു ചേച്ചി ആസൂത്രിനിന്നും വാങ്ങിയില്ലേഅതു പോലത്തെ

അമ്മ പറ
പറ അമ്മേ വാങ്ങി തരോ

ദേവു ഒരു നിമിഷം മൗനമായി ഇരുന്നു

സങ്കടവും ദേഷ്യവും വന്നെങ്കിലും അതെല്ലാം ആ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നിൽ തോറ്റ് പോയിരുന്നു

ഹരിയേട്ടന്റെ മരണത്തോടെ ദേവുന് ആകെ ഉള്ളത് മാളൂട്ടി മാത്രമായിരുന്നു അതുകൊണ്ടു തന്നെ ഇന്നേ വരെ അവളെ ഒന്നു നുള്ളി നോവിക്കാൻ കഴിമായിരുന്നില്ല

വീട്ടുകാരും നാട്ടുകാരും ഏറെ നിർബന്ധിച്ചതാണ് മറ്റൊരു വിവാഹത്തിന്

എങ്കിലും മാളൂട്ടിയെ ഓർത്തു അതങ്ങു വേണ്ടാന്നു വെച്ചു

വരുന്ന ആൾക്ക് അവളെമകളായി കാണാൻ കഴിഞ്ഞില്ലയെങ്കിലോ എന്നാ ആധികൊണ്ടു തന്നെയാണ് ദേവു ഓരോ മുടക്കും പറഞ്ഞതും

പിന്നിടുള്ളകാലം ഒത്തിരി കഷ്ടപ്പാട് സഹിച്ചാണ് ദേവു മാളൂട്ടിയെ വളർത്തിയതും

ഹരിയേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ താൻ ഇങ്ങനെ കഷ്ടപ്പെടുമായിരുന്നില്ല

മനസിൽ ഭാഗ്യ ദോഷങ്ങളുടെ കണക്കുകൾ ഉരു തിരിയാൻ തുടങ്ങി
വേദനോയോടെ തന്നെ വിട്ടു പോയ ഹരിയേട്ടന്റെ ഓർമ്മകളിൽ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേയിരുന്നു

മാളു പിന്നെയും ദേവൂനോട് ഓരോന്നും ചോദിക്കുന്നുണ്ടായിരുന്നു

അമ്മേ….അമ്മേ

ഉം പറഞ്ഞോ മോളെ

ആ കുഞ്ഞവാ വരുമ്പോ നമുക്ക് കുളിപ്പിക്കണം കണ്ണെഴുതിക്കണം പൊട്ട് തൊടിക്കണം എല്ലാം ചെയ്യണമല്ലേ അമ്മേ

ഒരു ചെറുനിശ്വാസത്തിനോടുവിൽ ദേവു

വേണം മോളെ എല്ലാം ചെയ്യാം

ഹരിയേട്ടന്റെ മരണത്തോടെ ഹരിയേട്ടന്റെ വീട്ടുകാർക്ക് താൻ ഒരു അധികപ്പറ്റായി തുടങ്ങിയിരുന്നു

അതല്ലെങ്കിലും അങ്ങനെ ആയിരിക്കുമല്ലോ

എങ്കിലും ഏതൊരു ദുഃഖത്തിലും ദേവു ആ കുഞ്ഞു കയ്യിൽ മുറുകെ പിടിച്ചിരുന്നു

ഒരു ഗതികെട്ട ജന്മം പോലെ സ്വയം പഴിക്കാൻ അല്ലാതെ ദേവുവിന് മറ്റൊന്നിനും കഴിഞ്ഞില്ല

എന്തു തന്നെ വന്നാലും തനിക്ക് തന്റെ കുഞ്ഞു മതിയെന്ന ഉറച്ചതീരുനമാണ്ദേവുനെ മുന്നോട്ടു നയിച്ചിരുന്നത്

ചെറിയൊരു തയ്യൽ കടയിൽ ജോലി നോക്കിയാണ് ദേവും കുടുംബവും കഴിഞ്ഞു വന്നിരുന്നത്
പ്രായമായ അപ്പനെയും അമ്മയെയും കുഞ്ഞിനെയും നോക്കാൻ ദേവു രാപ്പകൽ കഷ്ടപ്പെടുന്നുണ്ടായിരുന്നു

ആ ചെറിയ വരുമാനത്തിലും ദേവു സന്തോഷം കണ്ടെത്തിയിരുന്നത് മാളൂട്ടിയുടെ നിറഞ്ഞ പുഞ്ചിരിയിൽ ആയിരുന്നു

വിരഹത്തിന്റെ വെളുത്ത വസ്ത്രം ധരിച്ച ദേവു ഒരിക്കലും ആ വെളുപ്പിൽ നിറം കൂട്ടാൻ ആഗ്രഹിച്ചിരുന്നില്ല

എങ്കിലും ആ മാതാപിതാക്കൾക്ക് ദേവു എന്നും ഒരു തീരാ വേദനയായിരുന്നു

ജീവിക്കേണ്ട പ്രായത്തിൽ വിധവയായി പോവേണ്ടി വന്ന ആ മകളെ നോക്കി
കണ്ണീർ വാർത്തു കഴിയാൻ വിധിക്കപ്പെട്ടവർ

മോളെ നെഞ്ചിൽ ചേർത്തു പിടിച്ച്
ആഗ്രഹങ്ങളെല്ലാം മനസിൽ കുഴിച്ചു മൂടി
ഹരിയുടെ ജീവിതത്തിലെ ആ നല്ല മൂഹൂർത്തങ്ങളെ ഓർത്തു ദേവു കഴിഞ്ഞു

എല്ലാം ഉള്ളിലൊതുക്കി മാളൂട്ടിയുടെ നെറുകയിൽ അമർത്തി ചുംബിച്ചപ്പോൾ ആ കണ്ണുനീരിൽ എല്ലാം ദുഃഖവും ഒലിച്ചു പോയതുപോലെ അവൾക്കു തോന്നി

ഒന്നും മനസിലായില്ലെങ്കിലും ആ കുഞ്ഞുമനസിന് തോന്നി കാണും അമ്മയെ വേദനിപ്പിക്കരുതെന്നും

പിന്നീട് ഒരിക്കലും മാളൂട്ടി കുഞ്ഞാവയെ ചോദിച്ചിട്ടില്ല……

ഓർക്കാൻ ഇഷ്ടപ്പെടുന്ന ചില നല്ലൊർമ്മകൾ ആയിരിക്കും നമ്മളെ പ്രതിക്ഷയോടെ മുന്നോട്ടു നയിക്കുന്നത്..

സ്നേഹപൂർവം
അമ്മൂട്ടി