Entertainment

ചാൻസിനായി യാചിക്കുന്ന അവസ്ഥ ആണ്‌ മഞ്ജുവിനിപ്പോൾ..; ഈ അവസ്ഥ വരുത്തിയത് താരരാജാക്കന്മാരിൽ ഒരാളും…

സ്വതസിദ്ധമായ അഭിനയശൈലി കൊണ്ടും ചെയ്യുന്ന ഓരോ കഥാപാത്രത്തിലും മിന്നുന്ന പ്രകടനം കാഴ്ച വച്ചുകൊണ്ടും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ നായികയാണ് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ. മലയാളത്തിലെ എല്ലാ മികച്ച മുൻനിര നായകന്മാരുടെയും കൂടെ അഭിനയിക്കാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോഴും ബാക്കി നിൽക്കുന്നൊരാഗ്രഹവും സങ്കടവും താരരാജാക്കന്മാരിൽ ഒരാൾ ആയ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചിട്ടില്ല എന്നതാണ്.

ഒരു മാഗസിനിന് നൽകിയ അഭിമുഖത്തിൽ മഞ്ജു തന്നെ തന്റെ ഈ ആഗ്രഹവും സങ്കടവും പങ്കുവച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം മമ്മൂട്ടി തന്നെ തനിക്ക് അനുവദിച്ചു തരട്ടെ എന്നാണ് മഞ്ജു ഇതിനെക്കുറിച്ച് പറയുന്നത്.

മോഹൻലാലിന്റെ കൂടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും എങ്കിലും ഇന്നും കൂടെ അഭിനയിക്കാൻ നിൽക്കാൻ പരിഭ്രമം ആണെന്നും മഞ്ജു പറഞ്ഞു. എല്ലാവരോടും താരാജാഡകൾ ഒന്നും ഇല്ലാതെ സാധാരണകാരനെ പോലെ പെരുമാറുന്ന മോഹൻലാൽ അഭിനയിക്കുന്നത് ആർക്കും മനസ്സിലാക്കാൻ കഴിയില്ല എന്നും എന്നാൽ സ്ക്രീനിൽ എത്തുമ്പോൾ മോഹൻലാൽ എല്ലാവരിലും വിസ്മയം തീർക്കാറുണ്ട് എന്നും അതാണ് ലാൽ മാജിക്ക് എന്നും മഞ്ജു കൂട്ടിച്ചേർത്തു.