Celebrity

ആരാധകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് മീരാ ജാസ്മിന്റെ പുതിയ രൂപം..ചിത്രങ്ങൾ വൈറൽ….

ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാ ജാസ്മിന്‍. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുള്ള മീരയുടെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. വിവാഹം കഴിഞ്ഞതോടെ മീര സ്വകാര്യ ജീവിതത്തിലേയ്ക്ക് പോയി.പിന്നീട് പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം.

എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്.പഴയ ലുക്കിലല്ല താരമിപ്പോള്‍. മുന്‍പത്തേതിനേക്കാള്‍ വണ്ണം വെച്ച രൂപത്തിലാണിപ്പോള്‍. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് പുതിയ മാറ്റം. ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയ താരം ഒരു ജൂവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മീരയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.