Uncategorized

മോഡേണ്‍ സില്‍ക്ക് സ്മിത, ഇന്‍ഡ്യന്‍ ആഞ്ചലീന ജോളി..,വിശേഷണങ്ങള്‍ ഇനിയും ഉണ്ട് ഈ പാതി മലയാളിയ്ക്ക്..

ഓസ്ട്രേലിയയില്‍ ജനിച്ച് വളര്‍ന്ന  പെണ്കുട്ടിയാണെങ്കിലും ചന്ദ്രികാ രവിക്ക് പ്രിയം ഇന്ത്യന്‍ സിനിമകളോടാണ്. അതുകൊണ്ടു തന്നെയാണ് അഭിനയത്തെ ഗൗരവമായി കാണുന്ന ഈ പെണ്കുട്ടി ബോളിവുഡില്‍ നിന്ന് അവസരം കിട്ടിയിട്ടും തെന്നിന്ത്യന്‍  സിനിമയില്‍  അരങ്ങേറ്റം കുറിയ്ക്കുന്നത്. അതിനൊരു കാരണമുണ്ട് , ഒരു ഓണ്ലൈന്‍  മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍  ചന്ദ്രിക പറയുന്നതിങ്ങനെ

ഞാന്‍  ഒരു തമിഴ്-മലയാളി പെണ്കുട്ടിയാണ്. എനിക്ക് ഒരു വലിയ ആഗ്രഹമുണ്ടായിരുന്നു സിനിമയില്‍  അരങ്ങേറ്റം കുറിയ്ക്കുകയാണെങ്കില്‍  അത് മലയാളത്തിലോ തമിഴിലോ ആയിരിക്കണമെന്ന്. ഇതുകൊണ്ട് തന്നെയാണ് ബോളിവുഡില്‍  അവസരം ലഭിച്ചിട്ടും പോകാതിരുന്നത്.

രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍  മുരട്ട് കുത്ത് എന്നിങ്ങനെ രണ്ട് ചിത്രങ്ങള് ചന്ദ്രികയുടേതായി ഈ വര്‍ഷം പുറത്തിറങ്ങുന്ന തമിഴ് ചിത്രങ്ങള്‍ . മോഡേണ്‍ സില്‍ക്ക് സ്മിത, ഇന്ത്യന്‍  ആഞ്ജലീന ജോളി എന്നിങ്ങനെ ഒരുപാട് വിളിപ്പേരുകളുണ്ട് ചന്ദ്രികയ്ക്ക്. ചിലര്‍  എമി ജാക്സനുമായി ഛായയുണ്ടെന്നും പറയാറുണ്ട്. ഈ താരതമ്യങ്ങളെല്ലാം ചന്ദ്രിക ഒരുപാട്  ആസ്വദിക്കുന്നു.

ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് ചന്ദ്രികയുടെ ജനനം. കുട്ടിക്കാലം മുതല്‍ തന്നെ നൃത്തത്തിനോടും അഭിനയിത്തിനോടും കടുത്ത താല്പര്യമുണ്ടായിരുന്നു. മോഡലിങില്‍ ചുവടുറപ്പിച്ച ചന്ദ്രിക മിസ് മാക്സിം ഇന്ത്യ ഫസ്റ്റ് റണ്ണറപ്പും മിസ് വേള്ഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ എന്നീ മത്സരങ്ങളില്‍  ഫൈനലിസ്റ്റുമായിരുന്നു. മര്‍ടോക്ക് യൂണിവേഴ്സിറ്റി, ന്യൂയോര്ക്ക് ഫിലിം അക്കാദമി എന്നിവിടങ്ങളില്‍  നിന്ന് അഭിനയത്തില്‍  ഡിപ്ലോമയും കരസ്ഥമാക്കിയാണ് ചന്ദ്രിക സിനിമയില്‍  ഭാഗ്യം പരീക്ഷിക്കുന്നത്