Entertainment

ഇന്ന് മാത്രമല്ല എന്നും അമ്മമാരുടെ ദിവസമാണ്… അമ്മയുടെ സ്നേഹവും, ലാളനയും, പരിചരണയും ഇല്ലാത്ത ഏത് ദിവസമാണുള്ളത്.. ചിലർ നേരിട്ട് അനുഭവിച്ചറിയുമ്പോൾ മറ്റുചിലർ മനസ്സുകൊണ്ട് അനുഭവിച്ചറിയുന്നു……

#വീണ്ടുമൊരു_മാതൃദിനം………..

ആ വലിയ ആശുപത്രിക്കവാടം കയറി ചെല്ലുമ്പോൾ മനസ്സ് വല്ലാതെ വിങ്ങുകയായിരുന്നു.. നിറയെ രോഗികളും അവരുടെ കൂട്ടിരുപ്പുകാരും എല്ലാം കൂടെ വളരെ തിരക്കുപിടിച്ച ഒരു അന്തരീക്ഷം.. എങ്ങും മരുന്നിന്റെ മണം കെട്ടിനിൽക്കുന്ന ആ വാർഡിലേക് നടക്കുമ്പോൾ കാലുകൾ ഒന്നറച്ചു…

ഓരോ ശ്വാസത്തിനുവേണ്ടിയും ആഞ്ഞുവലിക്കുന്ന മെലിഞ്ഞ ഒരു രൂപത്തെയാണ് അവിടെ കണ്ടത്.. മൂന്ന് ദിവസം മുന്നേ കണ്ടപ്പോൾ കൂടി കളിച്ചു ചിരിച്ചു തമാശകൾ പറഞ്ഞിരുന്നയാൾ ആണ്… അതുവരെ കടിച്ചുപിടിച്ചു വെച്ചിരുന്നു മനസ്സിന്റെ നിയന്ത്രണം ആകെ കൈവിട്ടു.. പുറത്തിറങ്ങി മനസ്സ് ശാന്തമാകുന്നത് വരെ കരഞ്ഞുതീർക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല..

അറിയിക്കാൻ ഉള്ളവരെയൊക്കെ അറിയിച്ചോളു എന്നുപറഞ്ഞു ഡോക്ടർ തന്റെ കടമ നിർവഹിച്ചു പോയി.. ഇടയ്ക്ക് എന്തോപറയാൻ ശ്രമിച്ച അമ്മയുടെ ചുണ്ടുകളുടെ അടുത്തേക്ക് ചെവിഅടുപ്പിച്ചെങ്കിലും എന്താണ് പറയാൻ ശ്രമിച്ചത് എന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല…
നേഴ്സ് വന്ന് അമ്മയുടെ കണ്ണുകൾ മെല്ലെ അടച്ചപ്പോൾ അവിടെ നഷ്ടമായത് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ ആയിരുന്നു. അമ്മയോടൊപ്പം ഒരുപാട് യാത്രകൾ ചെയ്യാൻ കൊതിച്ചിരുന്നഞാൻ അമ്മയേയും കൊണ്ട് വീട്ടിലേക് അവസാനയാത്ര പോവുകയാണ്..
അമ്മയുടെ ശരീരത്തിലേക്ക് അഗ്നി ആളിപടർന്നപ്പോൾ അതിലേക്കു കുറച്ചു ഓർമ്മകളും വലിച്ചെറിഞ്ഞെങ്കിലും ഒരിക്കലും കത്തിതീരാതെ ആ ഓർമ്മകൾ ഇന്നും എന്റെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരിക്കുകയാണ്…

മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത കുഞ്ഞു സന്തോഷങ്ങളും ദുഃഖങ്ങളുമായി ജീവിതയാത്രയിൽ ഒറ്റയ്ക്കാകുമ്പോൾ അടുത്തെവിടെയൊക്കെയോ ഉണ്ട് എന്നൊരു വിശ്വാസം മാത്രം…

ഇന്ന് മാത്രമല്ല എന്നും അമ്മമാരുടെ ദിവസമാണ്… അമ്മയുടെ സ്നേഹവും, ലാളനയും, പരിചരണയും ഇല്ലാത്ത ഏത് ദിവസമാണുള്ളത്.. ചിലർ നേരിട്ട് അനുഭവിച്ചറിയുമ്പോൾ മറ്റുചിലർ മനസ്സുകൊണ്ട് അനുഭവിച്ചറിയുന്നു……

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുന്നു….

ശ്രീ………