Entertainment

അന്ന് കയ്യടിയും ഇന്ന് കല്ലേറും !!!! മമ്മൂട്ടി ചിത്രതിന്റെ പേരിൽ നയന്താര പിടിച്ച പുലിവാൽ ഇങ്ങിനെ..

മലയാള സിനിമയില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് മമ്മൂട്ടി-നയന്‍താര ടീമിന്റെ പുതിയനിയമം. നയന്‍താരയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് പുതിയനിയമത്തിലെ വാസുകി. തെന്നിന്ത്യയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പരിവേഷം നയന്‍താര വീണ്ടും ഉറപ്പിച്ച വേഷം. നിരവധി അഭിനന്ദനങ്ങളാണ് വാസുകി അയ്യര്‍ നയന്‍താരയ്ക്ക് നേടികൊടുത്തത്.

എന്നാലിപ്പോള്‍ ഏറെ അഭിനന്ദനങ്ങള്‍ നേടികൊടുത്ത വേഷം നയന്‍താരയ്ക്ക് വലിയ കുരുക്കായിരിക്കുകയാണ്. ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റി എടുക്കാനുള്ള ശ്രമങ്ങളാണ് പണിയായത്. ചിത്രത്തിന്റെ റിലീസിങ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞ് തമിഴ്‌നാട്ടില്‍ സിനിമാ സമരം തുടങ്ങിയതാണ് പ്രശ്‌നമായത്.

നയന്‍താരയുടെ താരമൂല്യം വെച്ച് തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടേണ്ട ചിത്രമാണിത്. എന്നാല്‍ സമരത്തിനിടെ റിലീസ് അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം നിര്‍മ്മാതാക്കളുടെ ഭീഷണി.

ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ നിര്‍മ്മാതാക്കള്‍ രംഗത്തിറങ്ങി. നിര്‍ഭാഗ്യവശാല്‍ അവരുടെ രോഷം മുഴുവന്‍ നയന്‍താരയ്‌ക്കെതിരെയാണ് പ്രകടിപ്പിക്കുന്നത്. നയന്‍സിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തുകയും കല്ലെറിയുകയും ചെയ്തു. എന്നാല്‍ എല്ലാ നിര്‍മ്മാതാക്കളും ഈ സമരത്തെ പിന്തുണയ്ക്കുന്നില്ല.

നയന്‍താര ഈ സിനിമയിലെ ഒരു അഭിനേതാവ് മാത്രമാണ്. അപ്പോള്‍ പിന്നെ ഈ പ്രശ്‌നങ്ങളില്‍ അവര്‍ ഉത്തരവാദിയാകും?. ഈ സിനിമയ്ക്ക് ഒരു നിര്‍മ്മാതാവുണ്ട്. തമിഴ് മൊഴിമാറ്റത്തിന് അവകാശം നേടിയ ആളുണ്ട്. ഇവര്‍ക്കെതിരെയൊന്നും പ്രതിഷേധിക്കാതെ നായികയ്‌ക്കെതിരെ മാത്രം പ്രതിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ല, മറ്റ് നിര്‍മ്മാതാക്കള്‍ പറഞ്ഞു.