Entertainment

“പേര്‌ നക്ഷത്രവേശ്യാലയം.. പക്ഷെ ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത് ഒരു ഗംഭീര ട്വിസ്റ്റ്….”

ലണ്ടൻ: പേര് നക്ഷത്ര വേശ്യാലയം. പക്ഷേ, പെണ്ണൊരുത്തിയെയും കാണാനില്ല. ആകെയുള്ളത് നടത്തിപ്പുകാരനും കുറെ പാവകളും. ഇതെന്തപ്പനേ എന്നാലോചിച്ച് തല പുകയ്ക്കേണ്ട. ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ. മനുഷ്യരില്ല; ഇടപാടുകാരെ തൃപ്തിപ്പെടുത്താൻ ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്നത് സെക്സ് ഡോളുകൾ. നേരത്തേ സെക്സ് ഡോളുകളെ പല വേശ്യാലയങ്ങളും പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും അവയെ മാത്രം ഉൾപ്പെടുത്തിയുള്ള വേശ്യാലായം തുടങ്ങിയത് ആദ്യമായാണ്.

 

സ്റ്റീഫൻ ക്രഫോർഡ് എന്ന യുവാവാണ് ഉടമസ്ഥൻ. പേര് ഡേറ്റ് എ ഡോൾ സർവീസ് ലിമിറ്റഡ്. ഒരു മണിക്കൂറിന് അയ്യായിരം രൂപയാണ് നിരക്ക്. പ്രായപൂർത്തിയായ ആർക്കും സേവനം പ്രയോജനപ്പെടുത്താം. പാവകളാണെങ്കിലും കാഴ്ചയിലും പ്രവൃത്തികളിലും ഒറിജിനലിനെ വെല്ലും.

സന്ദർഭങ്ങൾ തിരിച്ചറിഞ്ഞ് പെരുമാറാൻ കഴിവുള്ളവയാണ് പാവകളിൽ പലതും. ലൈംഗിക രോഗങ്ങളെ പേടിക്കുകയും വേണ്ട. ഇതാണ് തന്റെ സ്ഥാപനത്തിന്റെ പ്രധാന ആകർഷണം എന്നാണ് സ്റ്റീഫൻ പറയുന്നത്.ഒരിക്കലെങ്കിലും പാവകളുടെ അടുത്ത് വന്നവർ സ്ത്രീകളെത്തിരിക്കി പോകില്ലെന്നാണ് സ്റ്റീഫന്റെ ഉറച്ചവിശ്വാസം. ബിസിനസ് പച്ചപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.