Entertainment

കാണാൻ കൊള്ളാം നല്ല സുന്ദരികൊച്ചാ പക്ഷേ ഇപ്പഴും മെചൂരിറ്റി വെച്ചിട്ടില്ല ! അതോണ്ട് ഒന്ന് ആലോചികണം”!

ഒരു പെണ്ണ്കാണൽ ദുരന്തം !!
****—****************-******

ഗൾഫിൽ നിന്നും വന്ന ആദ്യ ആഴ്ചയിലെന്നെ
പെണ്ണ് കാണാൻ പോയി തുടങ്ങി.

കൂട്ടു കാരനായ റിയാസാ എപ്പഴും കൂടെ പോരാറ്. നമ്മുക്ക് പറ്റിയൽ പിന്നെ വീട്ടുകാരെയും കൂട്ടി പോയ മതിയല്ലോ,അതെല്ലേ നല്ലേ !! .

അടുത്തുള്ള ചേച്ചി പറഞ്ഞിട്ട് മിനിഞ്ഞാന്ന് അവരുടെ ഒരു കൂട്ടുകാരിയുടെ മകളെ കാണാൻ വേണ്ടി പോയി.

****************************************

“മോളിവിടെ ഇല്ല്യ അടുത്ത വീട്ടിൽ പോയതാ വിളിച്ചിട്ടുണ്ട് ഇപ്പൊ വരുംട്ടോ ഇവിടെ ഇരുന്നോളൂ ”

പെണ്ണിന്റെ അമ്മയാണ് തോനുന്നു ഒരു സ്ത്രീ വന്നു പറഞ്ഞു…..

പത്തു മിനുട്ട് കഴിഞ്ഞപ്പോ റോഡിൽ നിന്നും എന്തൊക്കെയോ ഒരു പെൺകുട്ടി അലറി വിളിച്ചു പറയുന്നു !

(ആ ശബ്ദം പതുക്കെ പതുക്കെ അടുത്തേക്ക് എത്തി . )

“ദേവകിയമ്മേ ….. ഞാൻ വീട്ടിൽന്ന് തിരിഞാ അപ്പൊ വിളിചോണം ആകെ കൂടി കിട്ടുന്ന രണ്ടൂസം ഒന്ന് അയല്പക്കത്തെക്ക് തിരിഞ്ഞ തൊടങ്ങി തിരിച്ചു വിളി, ”

“ദേവകിയമ്മേ”……..

“ഏതാ യീ അലറുന്ന പെണ്ണ് ! ”

ഹോ എന്തൊരു ശബ്ദം” ഞാൻ എന്റെ കൂട്ടു കാരന്റെ ചെവിയിൽ പറഞ്ഞു നാവ് എടുത്തേ ഒള്ളു

ദേ വരണു പെണ്ണിന്റെ അമ്മ

“മോളു വന്നൂട്ടോ”

ന്റെ ഈശ്വരാ ആ ജഗജില്ലിയാണോ പെണ്ണ്

(ഞാൻ റിയാസ്ന്റെ മുഖത് ഒന്ന് തറപ്പിച്ചുനോക്കി അവൻ ചിരി അമർത്തി പിടിച്ചിരിക്കുവാ.)…

എന്തായിരുന്നു ആാാ തള്ള പറഞ്ഞെ അച്ചടക്കമുളള കുട്ടിയാന്ന് !മഹ്

(ഞാൻ മനസ്സിൽ പിറു പിറുത്തു )

“ഒന്ന് പതുക്കെ വിളിച്ചൂടെ ന്റെ മിനി. ഇതിപ്പോ ആ ചെക്കന്മാർ എന്ത് കരുതിയാവോ”ദാ യീ ചായ അപർത്തു വന്നോർക്ക് കൊണ്ട് കൊടുക്ക്.

(അവളുടെ അമ്മയുടെ വേദവാക്യം എന്റെ ചെവിലും വന്നു, )

അടുത്ത വീട്ടിന്ന് വിളിച്ച ദേഷ്യമാന്ന് തോനുന്നു

ചായ ടേബിളിൽ വെച്ച് അവൾ പെട്ടന്ന് പോയി.അതോണ്ട് ശെരിക്കും കാണാൻ പോലും പറ്റിയില്ല .

അപ്പഴാ അകത്തുനിന്നും ഒരു അഷ്‌രീരി കേട്ടെ

“പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ…. ഇപ്പൊത്തേ പിള്ളേരെല്ലേ ഉണ്ടാവും !”

കേട്ടയുടനെ ഞാൻ പതുക്കെ അവളുടെ മുറിയിലേക്ക് നീങ്ങി.

വിടർന്ന കണ്ണുകളും നീണ്ട മുടിയും ഗോതമ്പ്ന്റെ നിറവും എല്ലാം കൂടി ചേർന്ന അവളൊരു കൊച്ചു സുന്ദരിയായിരുന്നു…

ഞാൻ അങ്ങനെ അവളിൽ മതി മറന്നു ഒരു നിമിഷം നിൽക്കുമ്പോഴാ,

കുറേ കുട്ടി ഭൂതങ്ങൾ ജനാലയിലൂടെ നോക്കുന്നതുകണ്ടേ.

“മിനി ചേച്ചിയേ ഇതാരാ ? വേഗം കളിക്കാൻ വരണുണ്ടോ!!”

ന്നൊരു ചോദ്യം,

എന്റെ എല്ലാ വർണനയും ഒറ്റ നിമിഷം കാറ്റിൽ പറന്നു പോയി

എന്ധേലും ചോദിക്കാനുണ്ടോ മിനിക്ക് ?

(ഞാൻ അവളോട്‌ ചോദിച്ചു )

“ഇല്ല്യ ”

” ന്നാ ….ശെരി”

പുറത്തിറങ്ങിയ ഉടനെ കൂട്ടുകാരന്
റിസൾട്ട്‌ അറിയാൻ തിടുക്കായി..

“എങ്ങനെണ്ട് ”

“മ്മ്. കാണാൻ കൊള്ളാം നല്ല സുന്ദരികൊച്ചാ
പക്ഷേ ഇപ്പഴും മെചൂരിറ്റി വെച്ചിട്ടില്ല !

അതോണ്ട് ഒന്ന് ആലോചികണം”!

“അതൊക്കെ ഉണ്ടാവുംന്നെ വീട്ടിൽ ആയോണ്ടാ നമുക്ക് ഓളെ കോളേജിൽ ഒന്ന് പോയി അനേഷിക്കാം ,

നിനക്ക് ലീവ് ഇല്ലാത്തതാ മറക്കണ്ട… ഇത്രേം സുന്ദരിയെ യിനി തപ്പിനടനാൽ കിട്ടില്ലട്ടോ”

റിയാസ്ന്റെ അഭിപ്രായം ശെരിയാന്ന് എനിക്കും തോന്നി

“ഏതായാലും നമുക്ക് നോക്കാം”

(ഞാൻ പറഞ്ഞു )

************************************

പിറ്റേ ദിവസം അതിരാവിലെ ഒരുങ്ങി റിയാസ്നീം കൂട്ടി കാറുംമായി ഓളെ കോളേജിൽ പോവൻ തീരുമാനിച്ചു.

കോളേജിന്റെ മുന്നിൽ എത്തിയപ്പോ കുറേ ചെറുക്കമാർ ഞങ്ങടെ വണ്ടി തടഞ്ഞു വെച്ചു.

“യെറങ്ങഡാ ഇങ്ങട്ട് “ന്നും പറഞ്ഞു ഒരുത്തൻ
റിയാസിന്റെ കോളർപിടിച്ചു കാറിൽന്ന് ഇറക്കി

“ന്താ പ്രശനം ”

“അനക്ക് പ്രശ്നം അറിയില്ല അല്ലെ, പെൺപിള്ളേരെ ഫോളോ ചെയ്യുന്നോ… അനക്കൊന്നും വേറെ പണിയില്ലേ ”

ന്നും ചോദിച്ചു ഒരുത്തൻ എന്റെ മോന്തക്ക് ഒന്ന് ഇട്ടു.

അപ്പഴാ ചെറുതായി എനിക്ക് കാര്യം തിരിഞെ

“അനിയമ്മാരെ ഇങ്ങള് തെറ്റ്ധരിച്ചതാ ആ കൊച്ചിനെ വിളി അവൾക്കു ഞങ്ങളെ അറിയാം.ഒന്ന് ചോദിച്ചു നോക്ക്.. പ്ലീസ് “,

(ഞാൻ കെഞ്ചി നോക്കി, കോളേജ് അല്ലെ പോരാതതിന്നു അറിയാത്ത സ്ഥലവും )

അവള് പഠിക്കുന്ന കോളേജ് അറിയില്ല പറഞ്ഞപ്പോ റിയാസിന്റെ ഐഡിയയാ

“നമ്മുക്ക് ഓളെ തന്നെ ഫോളോ ചെയ്യാന്ന്”….ഏത് നിമിഷത്തിലാന്നാവോ അവന്റെ മണ്ടയിൽ അത് ഉദിചെ..

“ആരേലും പോയി മിനിയെ വിളിക്കൂ ”

(അവളെങ്ങാനും അറിയില്ലാ പറഞ്ഞാ തീർന്നു “).

ദാ വരുന്നു മിനി. ഞങ്ങളെ കണ്ടതും അവളാക്കെ പരുങ്ങി.

“ഡാ അവരെ വിട്ടേക്ക് അവരെ എനിക്കറിയാം ഇന്നലെ പെണ്ണുകാണാൻ വീട്ടിൽ വന്നോരാ “….

അയ്യോ ചേട്ടൻമാരെ ഷെമിക്കണട്ടോ !

വീട് മുതൽ ഒരു ചുവപ്പ് കാർ ഫോളോ ചെയ്യുന്നത് കണ്ടപ്പോ ഒന്ന് പണികൊടുക്കാൻ വരണ വഴി ഫ്രണ്ട്‌സ്ന് മെസ്സേജ് ചെയ്തു.
സോറിട്ടോ ”

“ആരാടാ കൃഷ്ണാ അന്നോട് യീ പെണ്ണിന് മെചൂരിറ്റിയില്ലന്ന് പറഞ്ഞെ!

ഒന്നൂടെ വയിക്കി മിനി വന്നേനെങ്കിൽ. ഇപ്പൊ അറിഞ്ഞേനെ നമ്മള് രണ്ടും ഓളെ മെചൂരിറ്റിന്റെ പവറ്”

(റിയാസ് എനെ നോക്കി ചിരിച്ച് പറഞ്ഞു )

“ആഹാ !!അപ്പൊ ചേട്ടൻ എനിക്ക് മെചൂരിറ്റി ഉണ്ടോന്ന് നോക്കാൻ വന്നതാണോ

എന്നിട്ട് എങ്ങനെ

ഉണ്ടോ ചേട്ടാ……!! ”

… ശുഭം

Shabna Haris