Entertainment

കലാഭവന്റെ മിമിക്രി വേദികളിൽ നിന്നും രണ്ടുപേരും സിനിമാജീവിതം തുടങ്ങി.., ഒരുപോലെ സിനിമയിൽ നിന്നും വിവാഹം..എന്നിട്ടും ദിലീപിന്‌ ആ പദവി നഷ്ടപ്പെടുത്തിയത് ജയറാം ആണ്‌…

ജനപ്രിയ നായകനാണ് ജയറാം. സിനിമയിലെത്തിയിട്ട് 30 വര്‍ഷം പൂര്‍ത്തിയാക്കിയ താരം ഇന്നും സിനിമയില്‍ സജീവമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ജയറാം തനിക്ക് കിട്ടുന്ന വേഷങ്ങള്‍ ഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്. 1987 ല്‍ റിലീസിനെത്തിയ അപരന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയറാം കരിയര്‍ ആരംഭിച്ചത്. സലീം കുമാര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം റിലീസിനെത്തിയ ദൈവമേ കൈതൊഴാം കെ.കുമാറകേണം എന്ന സിനിമയായിരുന്നു ജയറാം നായകനായി അഭിനയിച്ച അവസാന സിനിമ. വരും കാലങ്ങളില്‍ കാളിദാസ് ജയറാമിന്റെ അച്ഛന്‍ എന്ന പേരില്‍ അറിപ്പെടുമെങ്കിലും ജയറാമിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറക്കാന്‍ പറ്റാത്ത ചില സിനിമകളുണ്ട്. അതിന് കാരണവുമുണ്ട്..

സംവിധായകന്‍ കമല്‍ ജയറാം കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു നടന്‍. രമ്യ നമ്പീശന്‍ നായികയായി അഭിനയിച്ച സിനിമ 2013 ലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തിലെ ജയറാമിന്റെ അഭിനയം ഒന്ന് മാത്രമായിരുന്നു സിനിമയുടെ ഏറ്റവും വലിയ വിജയം.

ഷാജി എന്‍ കാരുണുമായി ചേര്‍ന്ന് ജയറാം ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു സ്വപാനം. മാനസിക പ്രശ്‌നമുള്ള ഉണ്ണി എന്ന കഥാപാത്രത്തെയായിരുന്നു ജയറാം അവതരിപ്പിച്ചിരുന്നത്. മാനസിക രോഗമുള്ള ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അത് ജയറാമിന്റെ കൈയില്‍ ഭദ്രമായിരുന്നു എന്നതാണ് വസ്തുത.

മികച്ചൊരു നടന്‍ എന്ന ജയറാമിനുള്ളിലെ കഴിവ് തെളിയിച്ച സിനിമയായിരുന്നു ശേഷം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമ 2002 ലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തിലെ ലോനപ്പന്‍ എന്ന കഥാപാത്രത്തിലൂടെ ജയറാം ഞെട്ടിച്ചിരുന്നു. ഗീതു മോഹന്‍ദാസായിരുന്നു സിനിമയിലെ നായിക.

ജയറാം പത്മനാഭന്‍ നായര്‍ എന്ന പേരില്‍ അഭിനയിച്ച സിനിമയായിരുന്നു സ്‌നേഹം. കുടുംബചിത്രമായി നിര്‍മ്മിച്ച സിനിമ കോമഡിയ്ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ചതായിരുന്നില്ല. എന്നാല്‍ ജയറാമിന്റെ അഭിനയം സിനിമ കാണുന്നവരെ ഇമോഷണലായി ബാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ സിനിമയായിരുന്നു ആകാശമിഠായി. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നതായിരുന്നു സിനിമയുടെ ഇതിവൃത്തം. അവതരണം കൊണ്ട് മികച്ച് നിന്നിരുന്നെങ്കിലും ഒപ്പമിറങ്ങിയ സിനിമകള്‍ക്കൊപ്പം നോക്കുമ്പോള്‍ ജയറാമിന്റെ ആകാശമിഠായി ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.വെറൂം ഒരു നടൻ എന്നതിൽ ഉപരി കൊമേഷ്യൽ സിനിമകളുടെ ഭാഗമാകാത്ത ഇതുപോലെ ഉള്ള കലാമൂല്യം ഉള്ള ചില സിനിമകൾ ആണ്‌ ജയറാമിലെ നടനെ ജനങ്ങൾ നെഞ്ചോട് ചേർക്കാൻ കാരണം.

ജനപ്രീയ നായകൻ ആയിരുന്ന ദിലീപിന്‌ ആ പദവി നഷ്റ്റപെടുത്തിയത് പോലും പരോക്ഷമായി പറയാം.കലാഭവനിൽ നിന്നും മിമിക്രിയും ആയി തുടങ്ങിയതാണ് ജയറാമിന്റെയും ദിലീപിന്റെയും സിനിമാ ജീവിതം. രണ്ടുപേരും സിനിമയിൽ നിന്നു തന്നെ പ്രണയിച്ചു വിവാഹവും കഴിച്ചു, അതും അക്കാലത്തെ സൂപ്പർഹിറ്റ് നായികമാരെ.

എന്നിട്ടും ദിലീപിന്റെ ദാമ്പത്യ ജീവിതം തകർച്ചയിലേക്ക് പോയി. കൂടാതെ ദിലീപ് വിവാഹമോചനം നടത്തുകയും മറ്റൊരു നായികയെ വിവാഹം കഴിയ്ക്കുകയും ചെയ്തതോടെ ദിലീപിനോട് മലയാളിയ്ക് ഉള്ള സ്നേഹം കുറഞ്ഞു തുടങ്ങിയിരുന്നു. ജയറാമാകട്ടെ പിണക്കങ്ങളും വിവാദങ്ങളും ഒന്നും ഇല്ലാതെ ദാമ്പത്യ ജീവിതം ഇന്നും മുന്നോട്ട് പോകുന്നു.

സിനിമയിലെ താരങ്ങൾ വിവാഹമോചനം നടത്തുന്നത് ഒരു പരമ്പര ആക്കുന്നതിനിടയിൽ ജയറാം ഒരു മാതൃക ആയി ഇന്നും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഇത് ജനമനസ്സുകളിൽ ജയറാമിനെ പ്രീയങ്കരൻ ആക്കികൊണ്ടേ ഇരിക്കുന്നു. നടി ആക്രമിക്കപെട്ട വിവാദങ്ങളും തുടർന്നുണ്ടായ അറസ്റ്റും ഒക്കെ ദിലീപിന്റെ ജനപ്രീയ സ്ഥാനം നഷ്ടപ്പെടുത്താൻ കൂടുതൽ കാരണമായപ്പോൾ ജയറാം ജനമനസ്സുകളിൽ നിറഞ്ഞു നിൽകുന്നു.