Entertainment

“അഭിനയത്തിലേക്ക് തിരിച്ചു വരാം പക്ഷെ ഈ ഡിമാന്റ് ജയറാമും കാളിദാസും സമ്മതിക്കണം!!”; പാർവതി പറയുന്നു..

വര്‍ഷങ്ങളായി അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്നും മലയാളി മനസ്സില്‍ പാര്‍വതിക്ക് ഒരു സ്ഥാനമുണ്ട്. ഒരുകാലത്ത് മലയാള സിനമകളിലെ മിന്നും നായികയായിരുന്ന പാര്‍വതി നടന്‍ ജയറാമുമായുള്ള വിവാഹശേഷമായിരുന്നു അഭിനയരംഗത്തു നിന്നും മാറിനിന്നത്. മകന്‍ കാളിദാസന്‍ സിനിമയില്‍ സജീവമാകുമ്പോള്‍ പാര്‍വതിയും തിരിച്ചു സിനിമയിലേക്കു വരുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി പാര്‍വതി മനസ്സു തുറക്കുന്നു.

നല്ല സിനിമക്കായി കാത്തിരിക്കുകയാണെന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ജയറാമും മക്കളും ഈ കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണു നല്‍കുന്നത്. തിരിച്ചു വരുമ്പോള്‍ കഥാപാത്രം മികച്ചതായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും പാര്‍വതി പറഞ്ഞു.

കണ്ണന്‍ എന്നോട് പറഞ്ഞിരുന്നു അവന്റെ അമ്മ കഥാപാത്രമായി തിരിച്ചു വന്നുകൂടേയെന്ന്. എന്നെ സംബന്ധിച്ച് അവനെ ആശ്രയിച്ച് സിനിമയിലേയ്ക്കു വരാന്‍ താല്‍പ്പര്യമില്ല. എന്റെ സ്വപ്നം എന്റെ കഥാപാത്രങ്ങള്‍ മികച്ചതായിരിക്കണമെന്നതാണ്. കണ്ണന്റെ അമ്മയായി സ്‌ക്രീനില്‍ അഭിനയിക്കാന്‍ എന്നേക്കാള്‍ നല്ല നടിമാരുണ്ട്. ജയറാമിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്.

സിനിമയില്‍ വ്യത്യസ്തത അനുഭവപ്പെടാന്‍ ഞങ്ങള്‍ക്കു പകരം കണ്ണന്റെ മാതാപിതാക്കളായി മറ്റു താരങ്ങള്‍ അഭിനയിക്കുന്നത് തന്നെയാണ് നല്ലത്. നല്ല കഥാപാത്രങ്ങള്‍ ലഭിച്ച് സിനിമയിലേയ്ക്ക് തിരിച്ചു വരണമെന്ന് വലിയ ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ വന്നാലും ജയറാമിന്റെയും കണ്ണന്റെയും കൂടെ അഭിനയിക്കില്ല. എനിക്ക് വേറെ സ്വപ്നങ്ങളാണുള്ളത് പാര്‍വ്വതി പറഞ്ഞു.

പാർവതി കൂടെ അഭിനയിക്കില്ല എന്ന ഡിമാന്റ് കണ്ണനും ജയറാമും സമ്മതിച്ചാൽ മാത്രമേ പാർവതി അഭിനയ രംഗത്തേക്ക് ഉള്ളൂ എന്നാണ് പാർവതി പറയുന്നത്.