Social MediaUncategorized

പിഷാരടിയുടെ പഞ്ചവർണ്ണ തത്തയിൽ അഭിനയിക്കാൻ ധർമജൻ എത്തി. എന്നാൽ പിഷാരടിയുടെ ആ പോസ്റ്റ് നിങ്ങളെ ചിരിപ്പിക്കും. കൂടെ ട്രോളി സോഷ്യൽ മീഡിയയും

രമേഷ് പിഷാരടി- ധർമജൻ ബോൾഗാട്ടി ഇതൊരു അപൂർവ്വ സൗഹൃദത്തിന്റെ കഥ ആണ്. മിമിക്രി വേദികളില്‍ ഒരുമിച്ച് മിമിക്രി കളിച്ചു നടന്ന കാലം മുതല്‍ ഇവര്‍ ഒരുമിച്ചാണ് . മലയാളികള്‍ക്ക് എന്നും ഓര്‍ത്തു ചിരിക്കാന്‍ കഴിയുന്ന ചിരിയുടെ മാലപടക്കം തീര്‍ക്കുന്ന ഈ കൂട്ടുകെട്ട് ഇനി വെള്ളിത്തിരയിലേക്കും.

പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്ണതത്തയില്‍ ധര്‍മജന്‍  താരമാകുന്നു .ജയറാം, കുഞ്ചോക്കോ ബോബന്‍ എന്നിവരെ  നായകന്മാരാക്കിയാണ് പഞ്ചവര്ണതത്ത നിര്‍മ്മിക്കുന്നത് . ജയറാമിന്‍റെ  കരിയറിലെ ഏറ്റവും മികച്ച മേക്കോവറുമായിട്ടാണ് സിനിമ വരുന്നത്.

അതിനിടെ തന്‍റെ  സിനിമയില്‍ അഭിനയിക്കാന്‍  ധര്‍മ്മന്‍  എത്തിയ കാര്യം പിഷാരടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഉദയന്‍റെ   ആദ്യ സിനിമയ്ക്ക് സരോജ് സാര്‍  ഡേറ്റ് തന്നു, പഞ്ചവര്ണതത്തയില്‍  ‘വേലു’ ആയി ധര്‍മ്മജനും  എത്തി എന്നും പറഞ്ഞാണ് പിഷാരടി സിനിമയിലെ ഷൂട്ടിംഗ് രംഗമടക്കം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പിഷാരടിയുടെ ഈ പോസ്റ്റ്‌ സോഷ്യല്‍ മീഡിയ ഏറ്റെടുത് കഴിഞ്ഞിരിക്കുകയാണ് കൂടെ ട്രോളുകളുടെ പ്രവാഹവും..