Entertainment

പ്രണയദിനത്തില്‍ കൂട്ടില്ലാത്തവര്‍ക്ക് കൂട്ടായി പോണ്‍ഹബ്ബ്; റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് വിലയിരുത്തല്‍

പ്രണയദിനത്തില്‍ കൂട്ടില്ലാത്തവര്‍ക്ക് ഈ വര്‍ഷവും കൂട്ടായി ലോകത്തെ ഏറ്റവും വലിയ പോണ്‍ സൈറ്റായ പോണ്‍ഹബ്ബ്. വെബ്‌സൈറ്റിന്റെ പ്രീമിയം കണ്ടന്റുകള്‍ പ്രണയദിനത്തിലെ കൂട്ടില്ലാത്തവര്‍ക്ക് സൗജന്യമാക്കി നല്‍കിയാണ് പോണ്‍ഹബ്ബ് ഞെട്ടിച്ചത്.

സിംഗിള്‍ ആയത് കൊണ്ട് പ്രണയദിനം ഒഴിവാക്കുന്നവര്‍ക്കാണ് പോണ്‍ഹബ്ബ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. മറ്റ് കമിതാക്കള്‍ സന്തോഷത്തില്‍ കഴിയുമ്പോള്‍ പങ്കാളിയില്ലെങ്കിലും ആഘോഷമാക്കണമെന്നാണ് പോണ്‍ഹബ്ബ് ഇക്കാര്യത്തില്‍ പറയുന്നത്.

ഒരു ദിവസം മാത്രമാണ് ഓഫര്‍ ലഭിക്കുന്നത്. പോണ്‍ഹബ്ബിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് ഏറ്റവുമധികമാളുകള്‍ സൈറ്റ് സന്ദര്‍ശിച്ചത്. വാലന്റൈന്‍സ് ഡേയില്‍ മാത്രമായി സന്ദര്‍ശകരുടെ എണ്ണം 308 ശതമാനമായി കുത്തനെ ഉയര്‍ന്നു. ചിലി, മെക്‌സിക്കോ, പെറു, കൊളംബിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സൈറ്റ് കൂടുതല്‍ സന്ദര്‍ശിച്ചത്.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സൈറ്റ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.