Entertainment

ബാഹുബലിയെ ഇങ്ങിനെ ആരാധകൻ മുട്ടുകുത്തിച്ചതിന്‌ പിന്നിൽ ഒരു കാരണം ഉണ്ട് അറിയാമോ ???

ബാഹുബലി എന്ന കഥാപാത്രത്തോടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ രാജ്യത്തിനു പുറത്തും ധാരാളം ആരാധകരെ താരത്തിന് നേടിക്കൊടുത്തു.

ഇപ്പോഴിതാ പ്രഭാസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഇത്തവണ ചിത്രത്തിന്റെ പേരിലല്ല ന്നെു മാത്രം. അംഗവൈകല്യമുള്ള ഒരു ആരാധകനായി നിലത്തിരുന്ന് സെല്‍ഫിയെടുക്കുന്ന പ്രഭാസിന്റെ നല്ല മനസ്സിനാണ് സമൂഹമാധ്യങ്ങളില്‍ അഭിനന്ദന പ്രവാഹമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്‍ ആരാധകരുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു, പ്രഭാസിനൊപ്പം ചിത്രമെടുക്കാന്‍ എല്ലാവരും തിരക്കു കൂട്ടുന്നതിനിടെ താരത്തിനടുത്ത് എത്താന്‍ കഴിയാതെ നില്‍ക്കുന്ന കാലിന് വൈകല്യമുള്ള ഒരു യുവാവ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റുള്ളവരെ കടന്ന് അയാള്‍ക്ക് അടുത്തെത്തിയ താരം എഴുന്നേറ്റുനില്‍ക്കാന്‍ ആ യുവാവിന് കഴിയില്ലെന്ന് മനസ്സിലാക്കി. അവസാനം അയാള്‍ക്കൊപ്പം മുട്ടുകുത്തി നിന്നാണ് സെല്‍ഫിയെടുത്തത്.