Celebrity

സീരിയലോ? അന്നൊന്നും അങ്ങനെ ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല, എന്നാൽ ഇന്നത്തെ തന്റെ അവസ്ഥ തുറന്നു പറഞ്ഞ്‌ പ്രിയാ രാമൻ!

തമിഴ് സീരിയലുകളില്‍ സജീവമാണ് നടി പ്രിയ രാമന്‍. സിനിമയേക്കാള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സീരിയലുകളില്‍ നിന്നാണെന്ന് താരം പറയുന്നു. എന്നാല്‍ ഒരു 10-12 വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായിരുന്നില്ല അവസ്ഥ അന്ന് സിനിമയില്‍ സജീവമായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം സീരിയല്‍ നിഷിദ്ധമായ ഒരിടമായിരുന്നു. സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ക്ക് വരുമാനത്തിന് ആശ്രയിക്കാവുന്ന ഇടം. ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നു.

സിനിമയ്ക്കൊപ്പം നില്‍ക്കുന്ന മേഖലയാണ് ഇന്ന് ടെലിവിഷന്‍ രംഗവുമെന്ന് പ്രിയാ രാമന്‍ വ്യക്തമാക്കുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ താരങ്ങള്‍ക്കൊപ്പം നായികയായി തിളങ്ങിയ പ്രിയ രാമന്‍ 1999ലാണ് സിനിമയില്‍ നിന്ന് പിന്മാറിയത്. ടെലിവിഷന്‍ പരിപാടികളില്‍ ഒതുങ്ങിയിരിക്കുകയാണ് താരം. മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളില്‍ നടി അഭിനയിച്ചു.

2004 ല്‍ വിവാഹിതയായ പ്രിയ 2014 ല്‍ ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഗ്രാനൈറ്റ് ബിസിനസ് നടത്തി മക്കള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു നടിയുടെ തീരുമാനം. ജീവിതത്തില്‍ ബ്രേക്ക്ഡൗണ്‍ ആയതു പോലെ ഇരിക്കാന്‍ എനിക്കാവില്ലായിരുന്നു. തലയുയര്‍ത്തി നില്‍ക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടിവന്നു. കുട്ടികള്‍ക്ക് സ്മാര്‍ട്ടായി ജീവിക്കാന്‍ വേണ്ടി പണം വേണം, അതിന് വേണ്ടി ഗ്രാനൈറ്റ് ബിസിനസ്സ് തുടങ്ങി. ബിസിനസ് ആകുമ്പോള്‍ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുമെന്നും പ്രിയാ രാമന്‍ പറയുന്നു.

സിനിമയില്‍ നിന്നും മാറിയതിന് ശേഷം പ്രണയം, വിവാഹം, വിവാഹമോചനം എന്നിങ്ങനെ പ്രിയയുടെ ജീവിതത്തിലൂടെ പലതും കയറി ഇറങ്ങി പോയി. എന്നാല്‍ നായികയായി തിളങ്ങി നിന്ന നടിയായിട്ടും സിനിമയിലേക്ക് മടങ്ങി വരാന്‍ അവര്‍ക്കായില്ലായിരുന്നു. ഒടുവില്‍ ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പ്രിയ സജീവമായത്. പണ്ടൊക്കെ സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്ന ഒരു താരത്തിന്റെ ജീവിതം മരണത്തിന് തുല്യമാണെന്നാണ് പ്രിയാ രാമന്‍ പറയുന്നത്. എന്നാലിന്ന് സ്ഥിതി മാറിയിരിക്കുകയാണ്. പലരും ഇന്ന് ബഹുമാനം തരാറുണ്ടെന്നും നടി വ്യക്തമാക്കുന്നു. വലിയ തത്വങ്ങളുമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് പ്രിയ അവതരിപ്പിക്കുന്നത്.