News

പെൺ സുഹൃത്തിന്‌ നഗ്ന സെൽഫി അയച്ച പത്തനംതിട്ടയിലെ യുവാവിനിപ്പോൾ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ!

സോഷ്യല്‍ മീഡിയയില്‍ വനിതകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഞരമ്പ് രോഗികളില്‍ നിന്നുമാണ്. ആരാണീ ഞരമ്പ് രോഗികള്‍ എന്ന് ചോദിച്ചാല്‍ എല്ലാ വിഭാഗം ആളുകളുടെ ഇടയിലും ഇത്തരം ആളുകളുണ്ട്. ചിലര്‍ കമന്‍റ് ബോക്സില്‍ വളരെ മര്യാദക്കാരായിരിക്കും. എന്നാല്‍ ഇന്‍ബോക്സില്‍ എത്തുന്നതോടെ ഇത്തരക്കാരുടെ നിറം മാറും.

ഞരമ്പ് രോഗികളില്‍ ചിലര്‍ ആദ്യമേ തന്നെ തങ്ങളുടെ ആവശ്യം യുവതികളോട് പറയുന്നു. ചിലര്‍ക്ക് ആവശ്യം സെക്സ് ചാറ്റാണെങ്കില്‍ ചിലര്‍ക്ക് ആവശ്യം ശരീരഭാഗങ്ങളുടെ ഫോട്ടോയാണ്. ചിലരാകട്ടെ സ്വന്തം നഗ്നത മറ്റുള്ളവരെ കാട്ടി ആത്മ നിര്‍വൃതി അടയുന്നു.

സെക്സ് ചാറ്റിന് വരുന്നവര്‍ക്ക് സാധാരണ ഗതിയില്‍ പെണ്‍കുട്ടികള്‍ അമ്മ പെങ്ങന്മാരെ ഓര്‍മ്മിപ്പിച്ച് തടിയൂരാറാണ് പതിവ്. നഗ്ന ചിത്രങ്ങള്‍ ചോദിക്കുന്നവരെ ബ്ളോക്ക് ചെയ്തും ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പരസ്യമാക്കിയും പെണ്‍കുട്ടികള്‍ പ്രതികാരം ചെയ്യാറുണ്ട്. അടുത്തിടെ ഒരു ട്രാന്‍സ് ജെന്‍റര്‍ വനിതയും ഇത്തരം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

എന്നാല്‍ സ്വന്തം നഗ്നത പ്രദര്‍ശിപ്പിച്ച് ആത്മ നിര്‍വൃതി അടയുന്ന ഞരമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. ബ്ളോക്ക് ചെയ്താലും വീണ്ടും ഫേക്ക് ഐഡിയിലൂടെ അത്തരം ആളുകള്‍ വീണ്ടും വീണ്ടും ഫോട്ടോസ് അയച്ച് കൊണ്ടേയിരിക്കും.

അത്തരം ഞരമ്പു കള്‍ക്ക് കിട്ടാവുന്ന എട്ടിന്‍റെ പണിയാണ് പത്തനംതിട്ട എരുമേലിയിലെ ഒരു യുവാവിന്‍റെ കഥ. ഇന്‍ബോക്സില്‍ ഒരു യുവതിക്ക് ഈ യുവാവ് അയച്ച സ്വന്തം നഗ്ന ഫോട്ടോകള്‍ വൈറലായതിന്‍റെ നാണക്കേടിലാണ് ഈ യുവാവ്.

ഇന്‍ബോക്സില്‍ യുവാവ് നല്‍കിയ ഫോട്ടോസ് യുവതി പരസ്യമാക്കുകയായിരുന്നു. പ്രാദേശിക ഗ്രൂപ്പുകളിലും മറ്റും ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ആളുകള്‍ യുവാവിനെ തിരിച്ചറിയുകയായിരുന്നു. ഇതോടെ യുവാവിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആകുകയായിരുന്നു.

യുവതി തന്നോട് നഗ്ന ചിത്രം ആവശ്യപ്പെടുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. കൂട്ടുകാര്‍ തന്നെ കുടുക്കാന്‍ വേണ്ടി ചെയ്ത ഫേക്ക് ഐഡിയാകാം ഇതെന്നും യുവാവ് പറയുന്നു.

എന്തായാലും ഞരമ്പ് രോഗികള്‍ക്ക് എരുമേലി പെണ്‍കുട്ടി നല്‍കുന്നത് ഒരു പാഠമാണ്. സമൂഹ മാധ്യമങ്ങളിലെ സ്വകാര്യ ഇടങ്ങളിലേക്ക് അനുവാദമില്ലാതെ കടന്ന് ചെന്ന് സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്ന മാനസിക വൈകല്ല്യങ്ങള്‍ പരസ്യമാക്കാന്‍ മടിയില്ലാത്ത പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട് എന്ന തിരിച്ചറിവ് ഞരമ്പുകള്‍ക്ക് ഉണ്ടാകാന്‍ ഈ സംഭവം കാരണമാകട്ടെ എന്ന് വിശ്വസിക്കാം.