Entertainment

അയ്യേ ദാരിദ്ര്യം..രജിഷയുടെയും ആര്‍ ജെ മാത്തുക്കുട്ടിയുടെയും ഇന്റര്‍വ്യൂ ട്രോള്‍ വൈറലാകുന്നു…

യുവനടി രജിഷയുടെയും ആര്‍ജെ മാത്തുക്കുട്ടിയുടെയും ഇന്റര്‍വ്യൂ ട്രോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. മാത്തുക്കുട്ടി തന്റെ യഥാര്‍ത്ഥ പേര് അരുണ്‍ മാത്യു എന്നാണ് എന്ന് വെളിപ്പെടുത്തുന്നിടത്തു നിന്നാണ് ട്രോള്‍ പൂരം ആരംഭിക്കുന്നത്.

കട്ടപ്പനയിലെ ഋതിക് റോഷനില്‍ നായകന്‍ പറയുന്ന ‘ അയ്യേ ദാരിദ്ര്യം…പേര് കേട്ടാല്‍ അറിയാം ഗതി പിടിക്കില്ലെന്ന്’ എന്ന ഡയലോഗ് ആണ് ട്രോളന്മാര്‍ എടുത്തു പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍ ബില്ലൂസ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് ഇന്റര്‍വ്യൂ ട്രോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.