News

‘ഇവനെ’ അല്ല ഇവളെ സൂക്ഷിക്കുക! ഈ 17 കാരി ആൺവേഷം കെട്ടി വിവാഹം ചെയ്തത്‌ 3 പെൺകുട്ടികളെ!

ആണ്‍വേഷത്തില്‍ നടന്ന് വിവാഹത്തട്ടിപ്പ് നടത്തിയ 17കാരി കുടുങ്ങി. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് പിടിക്കപ്പെട്ടത്. ഇവര്‍ മൂന്നു പെണ്‍കുട്ടികളെ ആണാണെന്ന് പറഞ്ഞ് വിവാഹം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളായിരുന്നു.

ജോലിക്കിടയില്‍ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലാവുകയും, പിന്നീട് പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ വിവാഹം ചെയ്തത് പെണ്ണിനെയാണെന്ന് വധു അറിയുന്നത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമാദേവി മുന്‍പും രണ്ടു തവണ വിവാഹിതയായതായി കണ്ടെത്തിയത്. 16, 17, വയസുള്ള പെണ്‍കുട്ടികളെയാണ് മുന്‍പ് രമാദേവി വിവാഹം ചെയ്തത്. സംഭവത്തില്‍ രമാദേവിയുടെ മാനസികനില പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.