Entertainment

ഐസ്‌ക്രീമില്‍ നിന്ന് യുവതിക്ക് ലഭിച്ചത് എലിവാല്‍ ; വീഡിയോ..

ഐസ്‌ക്രീം കഴിച്ചു കൊണ്ടിരുന്ന യുവതി അപ്രതീക്ഷിതമായി എന്തോ ഒന്ന് കണ്ടു. ആദ്യം പുഴുവാണെന്ന് വിചാരിച്ച യാങ് സുഹൃത്തിനെ ഇതു കാണിച്ചു. അപ്പോഴാണ് സംഭവം എലിവാല്‍ ആണെന്ന് യുവതി മനസിലാക്കിയത്.

എലിവാല്‍ അടങ്ങിയ ഐസ്‌ക്രീമാണ് താന്‍ ഇതു വരെ ആസ്വദിച്ച കഴിച്ചതെന്ന് യുവതി മനസിലാക്കിയതോടെ പ്രശ്നം തുടങ്ങിയത്. ഉടന്‍ തന്നെ ഐസ്‌ക്രീം ബാര്‍ കാണിച്ച് നല്‍കിയ പണം യുവതി തിരികെ വേണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടു. പണം തിരികെ തരുന്നതിനു ഐസ്‌ക്രീം ബാര്‍ മടക്കി വേണമെന്നായിരുന്നു കടയുടമയുടെ നിലപാട്. അതോടെ താന്‍ കോടതിയെ സമീപിക്കുമെന്ന് യുവതി വ്യക്തമാക്കി. ഇതോടെ ചെറിയ തുക നഷ്ടപരിഹാരം നല്‍കി സംഭവം അവസാനിപ്പിക്കാന്‍ കടയുടമ ശ്രമം നടത്തി.

ചൈനയിലെ ജിയാങ്‌സുവിലെ ഹുയാന്‍ നഗരത്തിലാണ് സംഭവം നടന്നത്. യുവതി ഉയര്‍ന്ന തുക ആവശ്യപ്പെട്ട് കോടതിയെ സമീപച്ചിരിക്കുകയാണ്.