Health

ചാടിയ വയർ പത്ത് ദിവസംകൊണ്ട് കുറയ്ക്കാം, എളുപ്പവഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

ഇന്നത്തെ സ്ത്രീകളുടെ പേടിസ്വപ്നമാണ്‌ വയർ ചാടുന്നത്‌. വയർ ചാടാതിരിക്കാനും, ചാടിയ വയർ ഇല്ലാതാക്കാനും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കുറച്ച്‌ കാര്യങ്ങളുണ്ട്‌. സ്ലിംബ്യൂട്ടി ആവുക എന്നതാണ്‌ ഇന്നത്തെ കാലത്തെ സ്ത്രീ ന്ദര്യസങ്കല്പം. അതിന്‌ അരക്കെട്ട്‌ വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. അരക്കെട്ടിന്റെ അളവ്‌ പെണ്ണുങ്ങളുടെ സൌന്ദര്യത്തെ നിശ്ചയിക്കുന്ന പ്രധാന അളവ്‌ കോലാണ്‌. ചാടിക്കിടക്കുന്ന വയര്‌ ശരീരത്തിന്റെ ആകാരഭംഗിയെ നഷ്ടപ്പെടുത്തുന്നതാണ്‌. ഒതുങ്ങിയ വയർ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്‌. പക്ഷെ പലരിലും കൊഴുപ്പ്‌ കൂടുതലായി അടിയുൻപോൾ വയർ മുന്നിലേക്ക്‌ ചാടി വരും. ഇതൊരു സൌന്ദര്യപ്രശ്നം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനുതന്നെ ദോഷകരമാണ്‌. നമ്മുടെ ശരീരത്തിൽ കൊഴുപ്പ്‌ രണ്ടു തരത്തിൽ അടിഞ്ഞുകൂടുന്നു.

ചർമ്മത്തിനുതാഴെ – സാധാരണനിലയിലുള്ള കൊഴുപ്പ്‌ സംഭരണമാണ്‌ സബ്ക്യൂട്ടേനിയസ്‌ ഫാറ്റ്‌. ഇത്‌ പ്രധാനമായും വയർ, തുടകൾ, നിതംബം എന്നിവിടങ്ങളിലെ കൊഴുപ്പ്‌ ചർമ്മത്തിനടിയിലുള്ളതാണ്‌.

ശരീരത്തിനകത്ത്‌ – വിസൽ ഫാറ്റ്‌ എന്നറിയപ്പെടുന്ന ഈ ഫാറ്റ്‌ പ്രധാനമായും നെഞ്ച്‌, ശ്വാസകോശം, കരൾ, ദഹനേന്ദ്രിയം എന്നീ അവയവങ്ങൾക്കു ചുറ്റുമാണ്‌ കാണപ്പെടുന്നത്‌. ശരീരത്തിനകത്തുള്ള വിസൽ ഫാറ്റ്‌ പുറമെനിന്നു നോക്കിയാൽ കാണാൻ പറ്റില്ല. പുറമെ കാണുന്ന കൊഴുപ്പിനേക്കാളും അപകടകാരി ഉള്ളിൽ മറഞ്ഞുകിടക്കുന്ന കൊഴുപ്പാണ്‌. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ്‌ അഡിപ്പോസൈറ്റുകളിലാണ്‌ നിറയുന്നത്‌. പരിധിയിൽ കൂടുതലാകുൻപോൾ ഇവയുടെ സ്വാഭാവം മാറും. കൊഴുപ്പ്‌ കോശങ്ങൾ ഒരു അവയവം പോലെ പ്രവർത്തിച്ച്‌ പല ഹോർമോണുകളും രാസവസ്തുക്കളും ഉല്പാദിപ്പിക്കും. ഇത്‌ ശരീരത്തിന്‌ ദോഷമാണ്‌. അരക്കെട്ടിന്റെ അളവ്‌ 90 സെന്റി മീറ്ററിൽ കൂടുതലാണെങ്കിൽ കൊഴുപ്പ്‌ കൂടുതലായി അടിയുന്നു എന്നാണ്‌ നാം മനസിലാക്കേണ്ടത്‌.

അടിവസ്ത്രത്തിന്റെ അളവ്‌ 90 സെ.മീറ്ററിൽ കൂടുതലുണ്ടെങ്കിൽ ഓർക്കുക – നിങ്ങളുടെ തടി കുറയ്ക്കേണ്ട സമയമായി.

ജനിതകപരമായ കാര്യങ്ങളാല് അമിതഭാരം ഉണ്ടായേക്കാം, തെറ്റായ രീതിയിലുള്ള ഭക്ഷണശീലങ്ങളാല് ഇതുണ്ടായേക്കാം.കൊഴുപ്പുള്ള ആഹാരങ്ങള് കഴിക്കുകയും ശരീരം ഇളകാതെയിരിക്കുകുയും ചെയ്യുകയാണെങ്കില് ശരീരത്തില് കൊഴുപ്പടിയുകയും കുടവയറായി അത് രൂപപ്പെടുകയും ചെയ്യുന്നു. വയര് ചാടുന്നത് തടയാനുള്ള 10 വഴികൾ

1. ദൃഢനിശ്ചയം ചെയ്യുക

ഇത് ഒരു ദിവസം കൊണ്ടോ, ഒരാഴ്ച കൊണ്ടോ നീക്കണമെന്ന് വിചാരിച്ചാല് നടക്കില്ല. ആദ്യമായി ഉറച്ച ഒരു തീരുമാനം എടുക്കുക. ജീവിതരീതികൾ മാറ്റിയെടുക്കുക. നല്ലശീലങ്ങളിലൂടെ, നല്ല ചിട്ടകളിലൂടെ വയറ്റിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കൊഴുപ്പിനെ കളയാനാകും.

2.വ്യായാമം ശീലമാക്കുക

വ്യായാമത്തിലൂടെ അമിതമായ കലോറി ചെലവഴിക്കാനും കൊഴുപ്പിനെ കത്തിച്ചുകളയാനും സാധിക്കുന്നു. നടത്തം, ശ്വസനവ്യായാമങ്ങൾ, ജോഗിങ്ങ്, ഓട്ടാം, സൈക്ളിംങ്ങ്, നീന്തൽ, സ്ക്വാറ്റ് എന്നിവയും നല്ലതാണ്. വയറിലെ കൊഴുപ്പ് കളയാൻ വളരെ നല്ലതാണ് ആബ് ക്രഞ്ചസ്. ഉറച്ച പ്രതലത്തിൽ മലര്ന്നു കിടന്നു പാദം തറയില് ഉറപ്പിച്ച് മുട്ട് മടക്കിവെക്കുക. കിടന്നിടത്തു നിന്നു തല മുകളിലേക്ക് സാവധാനം ഉയര്ത്താന് ശ്രമിക്കുക. ഇതിനുശേഷം മുതുകുവരെ വളച്ച് ഉയര്ന്നു വരാന് ശ്രമിക്കാം അല്പ്പസമയം ഉയര്ന്നുനിന്നശേഷം പതുക്കെ താഴ്ന്നു വരിക.

3. നല്ല ഭക്ഷണവും ധാരാളം വെള്ളവും കുടിക്കുക

പട്ടിണികിടന്ന് തടി കുറയ്ക്കാൻ നോക്കിയാൽ തടി കുറയുകയുമില്ല, ഇത് പല ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാവുകയും ചെയ്യുന്നു. പോഷകപ്രദമായ ആഹാരം ആവശ്യത്തിന് മാത്രം കഴിച്ച് വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക. ഭക്ഷണത്തിൽ തവിടുകളയാത്ത് അരി, ഗോതമ്പ്, റാഗി , പഴങ്ങൾ, പച്ചക്കറി, ഇലക്കറികൾ, എന്നിവ ഉള്പ്പെടുത്തണം. നിത്യവും 10 ഗ്ളാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിനുമുന്പ് ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് വിശപ്പു കുറയ്ക്കും.

4. കലോറി കണക്കാകുക

ഓഫീസ് ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് 1850 കലോറി ഊര്ജ്ജം മതിയാകും. ഇതുകിട്ടാൻ ഒരുപാട് ആഹാരം കഴിക്കേണ്ട ആവശ്യമില്ല. ഇടനേരത്ത് ഫ്രൂട്ട്സ് ആണ് നല്ലത്. രാത്രിയിൽ വാരിവലിച്ചുതിന്നരുത്.

5. സംസ്ക്കരിച്ച ഭക്ഷണവും മധുരപാനീയങ്ങളും ഒഴിവാക്കുക

മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കം ബേക്കറി പലഹാരങ്ങൾ, ഫാസ്റ്റ്ഫുഡുകൾ എന്നിവ ഒഴിവാക്കുക. കോള പോലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക.

6. ടി. വി കാണുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുക

ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ട് ടി.വി കാണുന്നത് ഒഴിവാക്കുക. ഇത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും.

7. ടെൻഷൻകുറച്ച്‌ യോഗ ശീലിക്കുക

ടെൻഷൻ കൂടുമ്പോൾ ഭക്ഷണം ധാരാളമായി കഴിക്കുന്ന പ്രവണതയുണ്ടാകും. ടെൻഷൻ മാറ്റാൻ വിശ്രാന്തി മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഉറക്കം ടെൻഷൻ കുറയ്ക്കുന്നതിന്‌ സഹായിക്കുന്നു. ദിവസവും 6-8 മണിക്കൂർ ഉറങ്ങണം. യോഗ ശീലമാക്കുന്നത്‌ കുടവയർ കുറയ്ക്കാൻ സഹായിക്കും.

8. ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കരുത്.

നമ്മൾക്ക് എല്ലാവർക്കും ഉള്ള ഒരു ശീലം ആണ് ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുന്നത്, അല്ലെങ്കിൽ ഉറങ്ങുന്നത് ഒക്കെ, ഒരു കാണാവശാലും അങ്ങനെ ചെയ്യരുത്. ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് എങ്കിലും നടക്കുക. അത് അമിതമായ വ്യായാമത്തേക്കാൾ ഗുണം ചെയ്യും.

9. സോഡ പോലെയുള്ള പാനീയങ്ങൾ ഒഴിവാക്കുക.

ഇന്നത്തെ കാലത്ത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയാണ് സോഡാ പോലെയുള്ള പാനീയങ്ങൾ, ഇത്തരം പാനീയങ്ങൾ പലതരം രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയും അതോടൊപ്പം പൊണ്ണത്തടി ഉണ്ടാകുകയും ചെയ്യും. പരമാവധി ഇത്തരം പാനീയങ്ങൾ ഒഴിവാക്കുക.

10. ഗ്രീൻ ടീ ശീലമാക്കുക

എന്നും രാവിലെ ഉറക്കമുണർന്നതിന് ശേഷം വെറും വയറ്റിൽ ഒരു ഗ്ലാസ് ഗ്രീൻ ടീ കഴിക്കുന്നത് ഉത്തമമാണ്. ആന്റി ഓക്സൈഡിന്റെ കലവറയാണ് ഗ്രീൻ ടീ എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത
അതുകൊണ്ടുതന്നെ ഇത് വയറ് കുറയ്ക്കുന്നതിന് സഹായിക്കുന്നത്.

ഇതൊന്ന് ശ്രമിച്ചുനോക്കൂ, ആരോഗ്യമുള്ള ശരീരം ഉണ്ടാക്കൂ….

Tags : coffeecouples

Leave a Response