Entertainment

സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന “യെന്തിരൻ 2.0” റിലീസ് തടഞ്ഞു വച്ചിരിക്കുന്നതിന്‌ പിന്നിൽ അമേരിക്കൻ കമ്പനി..ഞെട്ടിക്കുന്ന വിവരങ്ങൾ…

രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം യന്തിരന്‍2.0 യുടെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിയ്ക്കുകയാണ്. എന്നാല്‍ മുമ്പ് പറഞ്ഞിരുന്ന തീയതികളില്‍ നിന്നൊക്കെ ചിത്രം മാറ്റി, ഇതിനു പിന്നില്‍ ചിത്രത്തിന്റെ വിഎഫ് എക്‌സ് വര്‍ക്കുകള്‍ ഏറ്റെടുത്തിട്ടുള്ള അമേരിക്കന്‍ കമ്പനിയാണെന്ന് റിപ്പോര്‍ട്ട്.

കടത്തില്‍ മുങ്ങിയ ഈ കമ്പനി തങ്ങളുടെ പ്രതിസന്ധി മൂലം വിഎഫ്എക്‌സ് വര്‍ക്കുകള്‍ വൈകിപ്പിക്കുകയാണ്. എന്നാല്‍ മറ്റൊരു കമ്പനി നല്‍കാന്‍ തുനിഞ്ഞാല്‍ ഇനിയും കൂടുതല്‍ സമയം കാത്തിരിയ്‌ക്കേണ്ടതായും വരും. യന്തിരന്‍ ടീം ഇതോടെ ആശയക്കുഴപ്പത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രജനിക്ക് അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു എന്നതാണ് യന്തിരന്‍ 2വിന്റെ പ്രധാന ആകര്‍ഷണ ഘടകം. 450 കോടി മുതല്‍മുടക്കുമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സണ്‍ ആണ് നായിക. മുത്തുരാജ് ആണ് കലാസംവിധാനം. വിഷ്വല്‍ ഇഫക്റ്റ്‌സ് ശ്രീനിവാസ് മോഹന്‍ കൈകാര്യം ചെയ്യും. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.