Awareness

” യോനീ ഛദത്തിന് ഇരയായാവര്‍ ലൈംഗിക ജീവിതത്തിന് ശക്തമായ തിരിച്ചടി നേരിടുന്നു “; മതാചാര കര്‍മ്മം ആയ ചേലാകര്‍മ്മം ദോഷമായി മാറിയപ്പോള്‍..

മതാചാര കര്‍മ്മങ്ങളില്‍ ഒന്നായി കരുതുന്ന ചേലാകര്‍മ്മത്തിന്റെ ഭാഗമായി സ്ത്രീകളില്‍ പലതരം ലൈംഗിക പ്രശ്‌നങ്ങളും മൂത്രസംബന്ധിയായ അണുബാധകളും രക്തസ്രാവം പോലെയുള്ളതുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്.

ബോഹ്രാ വിഭാഗങ്ങള്‍ക്കിടയില്‍ ഈ ആചാരം വ്യാപകമാണെന്നും തങ്ങളുടെ പെണ്‍മക്കള്‍ ഉള്‍പ്പെടെ ഇരയാക്കപ്പെട്ടിട്ടുള്ളതായും 75 ശതമാനവും ഒരു സര്‍വേയില്‍ പ്രതികരിച്ചു. ചേലാകര്‍മ്മത്തിനെതിരേ നടക്കുന്ന പഠനങ്ങളുടെ ഭാഗമായി പുറത്തു വന്ന സര്‍വേയില്‍ 93 പേരില്‍ നിന്നുമായിരുന്നു അഭിപ്രായ സ്വരൂപണം നടത്തിയത്. സര്‍വേയില്‍ ഭാഗമായ 97 ശതമാനവും തങ്ങളുടെ ബാല്യത്തില്‍ ഇതിന് വിധേയമായിട്ടുണ്ട് എന്ന് പ്രതികരിച്ചു.

ഏഴാം വയസ്സില്‍ തന്നെ കടുത്ത വേദന ഉളവാക്കുന്ന യോനീഛദത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് ബോഹ്രാ വിഭാഗം പ്രതികരിച്ചു. ഇത് പിന്നീടുള്ള തങ്ങളുടെ ലൈംഗിക ജീവിതത്തിന് ശക്തമായ തിരിച്ചടിയുണ്ടാക്കുന്ന കാര്യമായി മാറിയെന്ന് 33 ശതമാനം പ്രതികരിച്ചപ്പോള്‍ മൂത്രസംബന്ധിയായ അണുബാധകള്‍ക്കും അനിയന്ത്രിത മൂത്രംപോക്കിനും രക്തസ്രാവത്തിനും വരെ ചേലാകര്‍മ്മം കാരണമായതായി 10 ശതമാനവും പ്രതികരിച്ചിട്ടുണ്ട്്.

കര്‍മ്മം തങ്ങള്‍ക്ക് ആത്മാഭിമാനം തകരാനും നാണക്കേട് തോന്നാനും കാരണമായെന്നും ആത്മവഞ്ചന, ദേഷ്യം ചിലപ്പോഴെല്ലാം വിഷാദം എന്നിവയെല്ലാമായിരുന്നു ഇതിന്റെ ഫലമെന്നുമാണ് ഭൂരിഭാഗവും പ്രതികരിച്ചത്.

ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, കേരളം എന്നിവിടങ്ങള്‍ക്ക് പുറമേ അമമരിക്ക, കാനഡ, യുഎഇ എന്നീ രാജ്യങ്ങളിലുമായി കിടക്കുന്ന ബോഹ്‌റാ വിഭാഗത്തിലെ 83 സ്ത്രീകളിലും 11 പുരുഷന്മാരിലുമാണ് പഠനം സംഘടിപ്പിച്ചത്. തങ്ങളുടെ വീടുകളിലെ 1,248 പേരില്‍ ഇത് നടന്നതായി 88 പേര്‍ പ്രതികരിച്ചു. ഈ ആചാരം 64 ശതമാനം സമ്പന്ന കുടുംബങ്ങളിലും 100 ശതമാനം ദരിദ്ര കുടുംബങ്ങളിലും പിന്തുടരുന്നുണ്ട്. ദരിദ്ര കുടുംബങ്ങള്‍ കടുത്ത മത സമ്മര്‍ദ്ദത്തിന് വഴങ്ങി ഇക്കാര്യം അനുവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെടുകയാണ്. അതേസമയം പഠനത്തെ ദാവൂദി ബോഹ്രാ വുമണ്‍സ് അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡം എതിര്‍ത്തിട്ടുണ്ട്.