News

ബലാൽസംഗത്തിന്‌ ശിക്ഷ ‘പ്രതികാര ബലാൽസംഗം’; ഇരയുടെ സഹോദരനെക്കൊണ്ട് പ്രതിയുടെ പെങ്ങളെ ബലാൽസംഗം ചെയ്യിച്ചു…!!!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് സംബന്ധിച്ച് രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടാക്കിയ വഴക്ക് പരിഹരിക്കാന്‍ ഇരു കുടുംബങ്ങളും തമ്മിലെടുത്ത തീരുമാനം ഇരയുടെ സഹോദരന്‍ പ്രതിയുടെ സഹോദരിയെ ബലാത്സംഗം ചെയ്യാന്‍. പാകിസ്താന്‍ ലാഹോറിനടുത്ത് പിര്‍മഹലില്‍ മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ ഏര്‍പ്പെടുകയും വിചിത്ര തീരുമാനം എടുക്കുകയും ചെയ്ത രണ്ടു കുടുംബത്തിലെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരെ അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 20 ന് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഒരു കുടുംബത്തിലെ അംഗമായ ഗരീബാബാദിലെ വസീം സയീദ് തന്റെ വീടിനടുത്തു താമസിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കി. പ്രതിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് പ്രതിയുടെ കുടുംബത്തെ ഇരയുടെ കുടുംബം ഭീഷണിപ്പെടുത്തുകയും പ്രതിയുടെ കുടുംബം ഇരയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ച ശേഷം പ്രശ്‌നം നാട്ടുക്കൂട്ടത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ഒടുവില്‍ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി മുമ്പോട്ട് വെച്ച ആശയം പ്രതികാരബലാത്സംഗം ആയിരുന്നു. ഇരയുടെ സഹോദരനെക്കൊണ്ട് പ്രതിയുടെ സഹോദരിയെ ബലാത്സംഗം ചെയ്യിക്കാനാണ് രണ്ടു കുടുംബങ്ങളും തമ്മില്‍ ചേര്‍ന്നായിരുന്നു തീരുമാനം ധാരണയായത്. തീരുമാനം എടുത്ത ശേഷം രണ്ടു കുടുംബങ്ങളും സംഭവവുമായി ബന്ധപ്പെട്ട് ആരും കേസിനോ നിയമനടപടിക്കോ പോകില്ലെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പുവെയ്ക്കുകയും ചെയ്തു. പ്രതികാര ബലാത്സംഗം എന്ന ആശയം തീരുമാനിച്ചതിന് രണ്ടു കുടുംബങ്ങളിലെയും 12 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

പോലീസ് ഇടപെടലോ നിയമനടപടികളോ കൂടാതെ പ്രശ്‌നം പരിഹരിക്കുന്ന ഉറുദുവില്‍ ”വാനി” എന്ന് വിളിക്കപ്പെടുന്ന ഇത്തരം ആചാരം പാകിസ്താന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വ്യാപകമായി നടപ്പിലുണ്ട്. മിക്കവാറും ഇത്തരം തര്‍ക്ക പരിഹാരങ്ങള്‍ മനുഷ്യാവകാശം ലംഘിക്കുന്നതും നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നതുമാണ് നിയമം. നേരത്തേ ദുരഭിമാനകൊല പോലെയുള്ള നാട്ടുക്കൂട്ട വിധികളും വിചാരണകളും പാകിസ്താനില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

നേരത്തേ പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 16 കാരിക്ക് നേരെ നടന്ന ഒരു ബലാത്സംഗക്കേസിലും പ്രതികാര ബലാത്സംഗം നടപ്പിലായിരുന്നു. ഇരയുടെ സഹോദരന്‍ പ്രതിയുടെ 12 വയസ്സുള്ള സഹോദരിയിലാണ് പ്രതികാര ബലാത്സംഗം നടത്തിയത്. 40 അംഗ നാട്ടുക്കൂട്ടത്തിന്റെയും മാതാപിതാക്കളുടെയും മുന്നിലിട്ടായിരുന്നു പ്രതികാര ബലാത്സംഗം നടന്നത്.