Celebrity

റിമിയ്ക്ക് വേണ്ടി നാത്തൂനായ മുക്ത ചെയ്തത് പെണ്ണുങ്ങൾ എല്ലാം കൊതിക്കുന്ന ഒരു കാര്യം..

പാട്ടുപാടിയും അഭിനയിച്ചുമൊക്കെ മലയാള സിനിമയില്‍ സജീവമാണ് റിമിടോമി.ഉരുളയ്ക്കുപ്പേരി പോലുള്ള സംസാരവും കളിചിരികളുമൊക്കെയാണ് റിമിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാക്കുന്നത്. തന്നെ മനോഹരമായി ഒരുക്കിയ നാത്തൂനു നല്ലവാക്കുകള്‍ പറയുന്ന റിമിയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.. മറ്റാരുമല്ല റിമിയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്നോടിയായാണ് മുക്ത റിമിയെ അണിയിച്ചൊരുക്കിയത്.

അമിതമായ മേക്അപ് ഇല്ലാതെ ലൈറ്റ് മേക്അപ്പ് ചെയ്തു തന്നെ മനോഹരിയാക്കിയ മുക്തയെക്കുറിച്ചു പറയാന്‍ റിമിയ്ക്കു നൂറുനാവ്. സ്വന്തം വീട്ടിലുള്ളവരെ തന്നെ പുകഴ്ത്തുകയാണല്ലോ എന്നു കാണുന്നവര്‍ക്കു തോന്നുമെങ്കിലും നല്ലതെന്നു തോന്നുന്നത് പറയാതിരിക്കാനാവില്ലെന്നും റിമി പറയുന്നു. മുക്ത പുതുതായി ആരംഭിച്ച ബ്യൂട്ടി പാര്‍ലറില്‍ നിന്നാണ് റിമിക്കു മേക്കപ്പ് ചെയ്തിരിക്കുന്നത്. ബ്രൈഡല്‍ മേക്അപ്, ഫേഷ്യല്‍, പെഡിക്യൂര്‍, മാനിക്യൂര്‍ തുടങ്ങി എല്ലാ സൗകര്യവും ലഭ്യമാണെന്നും റിമി പറയുന്നു.

മുക്തയുടെ ഫേസ്ബുക് പേജിലാണ് റിമിയുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. തനിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നല്‍കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്നും അനുഭവം പങ്കുവച്ചതില്‍ റിമിക്കു നന്ദി പറയുന്നുവെന്നും പറഞ്ഞാണ് മുക്ത വിഡിയോ പങ്കുവച്ചത്. തീര്‍ന്നില്ല പ്രിയപ്പെട്ട നാത്തൂന്റെ സ്‌നേഹത്തിനു നന്ദി പറയാനും മുക്ത മറന്നില്ല. റിമി തന്റെ നാത്തൂനായിരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും റിമിയില്‍ നിന്ന് താന്‍ ഏറെ പഠിച്ചിട്ടുണ്ടെന്നും മുക്ത പറയുന്നു. കുടുംബത്തിലെ നല്ലതും ചീത്തയുമായ സന്ദര്‍ഭങ്ങളിലെല്ലാം റിമി തനിക്കൊപ്പം നിന്നിട്ടുണ്ട്. ഇതിലും നല്ലൊരു നാത്തൂനെ തനിക്കു കിട്ടുകയില്ലെന്നും മുക്ത പറയുന്നു. എന്തായാലും സംഗതി ജോറായി എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.