Celebrity

ബിക്കിനി ചിത്രത്തെച്ചൊല്ലി സാമന്തയും ആരാധകനും വഴക്ക്

സാമന്ത ഇന്‍സ്റ്റഗ്രാമില്‍ സജീവമായി ഇടപെടുന്ന താരമാണ്. പ്രതിശ്രുത വരന്‍ നാഗ ചൈതന്യയുമായുള്ള തന്റെ നിമിഷങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സാമന്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആരാധകനുമായുള്ള കാര്യമായ തര്‍ക്കത്തിലേക്കാണ് നയിച്ചത്. മിനി വെക്കേഷന്‍ തുടങ്ങി എന്ന ക്യാപ്ഷനോടെ ഒരു ബിക്കിനിയുടെയും തൊപ്പിയുടെയും ചിത്രമാണ് സാമന്ത നല്‍കിയത്. എന്നാല്‍ കടുത്ത സാമന്ത ആരാധകനായ ഒരാള്‍ക്ക് ഇത് അംഗീകരിക്കാനായില്ല.

നിങ്ങളെ വരും തലമുറ കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ പെരുമാറ്റത്തിലൂടെയാണ് ആളുകളെ വിലയിരുത്തുന്നതെന്നും വസ്ത്രം നോക്കിയല്ലെന്നും മറുപടി പറഞ്ഞ സാമന്ത ഇയാളെ ബ്ലോക്ക് ചെയ്തു.ഇനി സമാന്ത എന്റെ ജീവിതത്തിന്റെ ഭാഗമല്ലെന്നും അഹങ്കാരവും അമിത ആത്മവിശ്വാസവും നിറഞ്ഞ യുവതി ഇറങ്ങിപ്പോകൂവെന്നും പറഞ്ഞു കൊണ്ടായിരുന്നു ആരാധകന്റെ മറുപടി. ഈ ട്വീറ്റിനു പിറകേ ഇയാള്‍ സ്വന്തം എക്കൗണ്ട് ഡിലീറ്റ് ചെയ്തു.