Entertainment

ക്യൂൻ സിനിമയിലെ നായികയോട്‌ ഒരു മണിക്കൂറിന് എത്രയാ റേറ്റെന്നു ചോദിച്ച ‘മാന്യന്’ കിട്ടിയത്‌ കിടിലൻ മറുപടി!

മലയാള സിനിമയിലിപ്പോഴൊരു ക്വീനുണ്ട്, ആരാണെന്നല്ലേ… സാനിയ അയ്യപ്പൻ. ‘ക്വീൻ’ സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഇവള് തന്നെയാണ് ഇനി മുതൽ ഞങ്ങളുടെ ക്വീൻ.

റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണെങ്കിലും സാനിയയിലെ നടിയെ മലയാളികൾ അടുത്തറിഞ്ഞത് ഇപ്പോഴാണ്. നൃത്തത്തിൽ തിളങ്ങി നിൽക്കുമ്പോഴും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ഈ മിടുമിടുക്കി. പതിനാറു വയസ് സാനിയയെ സംബന്ധിച്ച് ഒരു പ്രശ്നമേയായിരുന്നില്ല, പകരം ആത്മവിശ്വാസം കൊണ്ടുമാത്രമാണ് മലയാള സിനിമയിൽ ഇവൾ മിന്നും താരമായത്.

ഒരു മണിക്കൂറിനു എത്രയാണ് റേറ്റ് എന്ന് പതിനഞ്ചു വയസ്സുള്ള തന്നോട് ഒരു ഞരമ്പുരോഗി ചോദിച്ചു എന്ന് പറഞ്ഞുകൊണ്ട് ലൈവിൽ വന്നിരിക്കുകയാണ് സാനിയ ഇപ്പോൾ. രോഗിയുടെ ചാറ്റ് അടക്കം ആണ് സാനിയ ലൈവ് വന്നത്. സാനിയയ്ക്കും സാനിയയുടെ ഈ ധൈര്യത്തിനും സോഷ്യൽ മീഡിയയിൽ നിന്നും വൻ പിന്തുണ ആണ് ലഭിക്കുന്നത്.

എങ്ങനെ തോന്നിയെടാ ഞരമ്പ്‌ രോഗീ നിനക്ക് ഈ പതിനഞ്ചു വയസ്സുള്ള മോളോട് ഇങ്ങനെ വൃത്തികേട് ചോദിക്കാന്‍, ഇങ്ങനെ ഒക്കെ ചെയ്യാന്‍ മാത്രം ഈ പെണ്‍കുട്ടി നിന്നോട് എന്ത് തെറ്റാ ചെയ്തത് , ഒരിക്കലും ആരോടും ഇങ്ങനെ ഒന്നും ചെയ്യരുത് , നിനക്കുമില്ലേ വീട്ടില്‍ അമ്മയും പെങ്ങളും അവരോടു ആരെങ്കിലും ഇങ്ങിനെ ചോദിച്ചാൽ നീ സഹിക്കുമോ ഇങ്ങിനെ പോകുന്നു സാനിയയ്ക്ക് ഉള്ള പിന്തുണ.