News

വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം പ്രമുഖ മലയാളം സീരിയൽ താരത്തിന്റേത്‌!

ടെലിഫിലിം സംവിധായികയും സീരിയൽ നടിയുമായ കെ.വി കവിത (36)യെ നിലമ്പൂര്‍ മുതീരി ഇയ്യം മടയിലെ വാടക വീട്ടില്‍ തീ കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. ഉച്ചയോടെയാണ് സംഭവം. ആത്മഹത്യ കുറിപ്പ് പൊലിസിന് ലഭിച്ചിട്ടുണ്ട്.

7 വയസുള്ള ഏകമകളെ അടുത്ത വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട് തീകൊളുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇവരുടെ ഭര്‍ത്താവ് ബാംഗ്ലൂരിലാണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ നിലമ്പൂരിലെ വാടക വീട്ടിലെത്തിയത്

പെട്രോള്‍ ദേഹത്ത് ഒഴിച്ച ശേഷം കിടപ്പുമുറിയില്‍ കയറി സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പറയുന്നു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് അയല്‍വാസികള്‍ അറിഞ്ഞത്. മൃതദേഹം പൂര്‍ണമായും കത്തികരിഞ്ഞു.

നിലമ്പൂര്‍ എസ്.ഐ ബിനു തോമസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

തീകൊളുത്തി ജീവനൊടുക്കിയതായാണു സംശയം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. നാലു വയസ്സുള്ള മകളുണ്ട്.