News

കാമുകി സ്വകാര്യ പ്രശ്നത്തില്‍ ആവശ്യപ്പെട്ട സഹായം കാമുകനും കൂട്ടുകാരും ഉപയോഗപ്പെടുത്തിയത് ഇങ്ങിനെ..ഒന്‍പതു കൂട്ടുകാര്‍ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഒരുവര്‍ഷത്തോളം.

സ്വകാര്യ പ്രശ്‌നം പരിഹരിക്കാന്‍ കാമുകന്‍റെ  സഹായം തേടിയ പെണ്‍കുട്ടിയെ   അയാള്‍ ബലാത്സംഗം ചെയ്ത് ദൃശ്യം പ്രചരിപ്പിച്ചു; പിന്നീട് ഒമ്പതു കൂട്ടുകാര്‍ അതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് 15 കാരിയെ ഉപയോഗിച്ചത് ഒരു വര്‍ഷത്തോളം.


കൂട്ടുകാരിയെ ഒപ്പം പഠിച്ചിരുന്ന ഒമ്പതു കൂട്ടുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ പെണ്‍കുട്ടിയെ ആദ്യം ഇരയാക്കിയത് ഏറ്റവും അടുത്ത കൂട്ടുകാരന്‍. ഒരു സ്വകാര്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി സഹായം ചോദിച്ചെത്തിയ പെണ്‍കുട്ടിയെ കൂട്ടുകാരന്‍ ബലാത്സംഗം ചെയ്യുകയും രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തില്‍ പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായത് ഒരു വര്‍ഷത്തോളം.
അടുത്ത കൂട്ടുകാരന്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും അവര്‍ അതുപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് പെണ്‍കുട്ടിയെ ഓരോരുത്തരായി ലൈംഗിക ദുരുപയോഗത്തിന് ഇരയാക്കുകയുമായിരുന്നു. ഒമ്പതു പേര്‍ പ്രതികളായ കേസില്‍ ഈ രീതിയില്‍ ഒരു വര്‍ഷത്തോളമാണ് ഒമ്പതു പേരും ചേര്‍ന്ന് ഊഴം വെച്ച് പെണ്‍കുട്ടിയെ ലൈംഗികദുരുപയോഗം നടത്തിയിരുന്നത്. ഒടുവില്‍ ഒമ്പതംഗ സംഘത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതായപ്പോഴാണ് പെണ്‍കുട്ടി പോലീസില്‍ പരാതിയുമായി ചെന്നത്. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കുടുംബത്തിന്റെ സുരക്ഷയും സല്‍പ്പേരും അപമാനവും ഭയന്നാണ്് പെണ്‍കുട്ടി എല്ലാം മറച്ചു വെയ്ക്കുകയും സ്ഥിരം ബ്‌ളാക്ക്‌മെയിലിംഗിന് വഴങ്ങുകയും ചെയ്തത്. ഒടുവില്‍ പീഡനം സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടി അമ്മയോട് എല്ലാം പറയുകയും പിന്നീട് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ ഒളിവിലാണ്. കുറ്റവാളികളെല്ലാം തൊഴിലാളികളുടെ മക്കളാണ്. ബലാത്സംഗത്തിന് പുറമേ ഇവര്‍ക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ആറുപേരെയും കോടതിയില്‍ ഹാജരാക്കി ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയും അടുത്ത കൂട്ടുകാരനും കാമുകീകാമുകന്മാരായിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.