Entertainment

വെറും ഒരു സെക്സി നടി മാത്രമല്ല സണ്ണി ലിയോൺ ! ജീവിക്കാനായി ബേക്കറി ജോലി ചെയ്തിരുന്ന ഒരു കാലം അവർക്ക് ഉണ്ടായിരുന്നു എന്നു നിങ്ങൾക്ക് അറിയാമോ..? ജന്മദിനത്തിൽ സണ്ണിയെക്കുറിച്ച് അറിയേണ്ട ചിലത്..

സണ്ണി ലിയോണ്‍… പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സുകളിലേക്ക് ഓടിയെത്തുക ആ ബ്ലൂ ഫിലിം നായികയെക്കുറിച്ചാണ്. ബോളിവുഡിലെ താരറാണിയുടെ ജന്മദിനമാണിന്ന്.

 

ബോംബെ സിനിമാരംഗം ഇന്ന് മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന സണ്ണിയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്തതും എന്നാല്‍ നിങ്ങളറിഞ്ഞിരിക്കേണ്ടതുമായി ചിലതുണ്ട്.

കരണ്‍ജിത് കൌര്‍ വോറാ സണ്ണി ലിയോണായി മാറുന്നു..

Here I lighted the image. Haha I was a complete nerd growing up! Enjoy

A post shared by Sunny Leone (@sunnyleone) on

സണ്ണി ലിയോണിന്‍റെ യഥാര്‍ത്ഥ പേര് അങ്ങനെയല്ല. കരണ്‍ജിത് കൌര്‍ വോറാ എന്നാണ് സണ്ണിയുടെ പേര്. 2001 ല്‍ ആദ്യമായി ഒരു അഡള്‍ട്ട് മാസികയില്‍ പോസ് ചെയ്തതോടു കൂടിയാണ് കരണ്‍ജിത് കൌര്‍ വോറ സണ്ണി ലിയോണായി മാറിയത്. കരിയറിലെ സൌകര്യാര്‍ത്ഥമാണ് പേര് മാറിയത്.

പീഡിയാട്രിക് നഴ്സാകാന്‍ ആഗ്രഹിച്ചവള്‍ ബ്ലൂ ഫിലിം ഇന്‍ഡസ്ട്രിയിലേക്ക്..

പീഡിയാട്രിക് നഴ്സാകണമെന്നതായിരുന്നു സണ്ണി ലിയോണിന്‍റെ ആഗ്രഹം. എന്നാല്‍, താനൊരു ഉഭയലിംഗ ജീവി (bisexual)യാണെന്ന് പതിമൂന്നാം വയസ്സില്‍ സണ്ണി ലിയോണ്‍ തിരിച്ചറിഞ്ഞു. ഇതോടെ 18-ാം വയസ്സില്‍ സണ്ണി ലിയോണ്‍ സെക്സ് സിനിമകളുടെ ലോകത്തേക്ക് ചേക്കേറി.

സിനിമയിലേക്കെത്തും മുന്നേ ബേക്കറി ജോലിക്കാരി…

ഇന്ന് നാം കാണുന്ന തരത്തിലേക്ക് വളരുന്നതിന് മുമ്പ് സണ്ണി ലിയോണ്‍ ഒരു ബേക്കറി ജീവനക്കാരിയായിരുന്നു. ജെര്‍മന്‍ ബേക്കറിയില്‍ പണിയെടുത്തിരുന്ന കരണ്‍ജിത് കൌര്‍ വോറായെന്ന ആ പെണ്‍കുട്ടി പിന്നീട് മറ്റു പല സ്ഥാപനങ്ങളിലും തൊഴിലെടുത്തിട്ടുണ്ട്. സാധാരണക്കാരിയായ ആ പെണ്‍കുട്ടി ദുരിത പര്‍വ്വം താണ്ടിയാണ് ഇന്നത്തെ നിലയിലെത്തിയത്.

പോണ്‍ സ്റ്റാറാകണമെന്ന ആഗ്രഹം വീട്ടുകാരോട് പങ്കുവെക്കുന്നു..

പെന്‍റ് ഹൌസ് കവര്‍ ഫോട്ടോ ഓഫ് ദ ഇയര്‍ മത്സരത്തില്‍ സണ്ണി വിജയിച്ചു. ഒരുലക്ഷം ഡോളറായിരുന്നു പുരസ്കാരത്തുക. ഇതോടെ, പോണ്‍ ലോകത്താണ് തന്‍റെ ഭാവിയെന്ന് തിരിച്ചറിഞ്ഞ സണ്ണിലിയോണ്‍, ഒരു പോണ്‍ സ്റ്റാറാകണമെന്ന ആഗ്രഹം വീട്ടുകാരോട് പങ്കുവെച്ചു.

സിനിമാ അഭിനയവും സിനിമാ നിര്‍മാണവും

41 പോണ്‍ സിനിമകളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ 42 പോണ്‍ സിനികള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

വിവാഹ ജീവിതത്തിലേക്ക്

പോണ്‍ സിനിമകളില്‍ തന്‍റെ സഹതാരവും സഹ നിര്‍മാതാവും ഒക്കെയായിരുന്ന ഡാനിയേല്‍ വെബറെ വിവാഹം കഴിച്ചതായി 2011 ല്‍ സണ്ണിലിയോണ്‍ അറിയിച്ചു. 2009 ലാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവുമായി ആലോചിച്ച് മാത്രമാണ് സണ്ണി ലിയോണ്‍ ഓരോ കാര്യങ്ങളും തീരുമാനിക്കാറ്.

മൊബൈല്‍ ആപ്പ്

ആദ്യമായി മൊബൈല്‍ ആപ്പ് പുറത്തിറക്കിയ ഇന്ത്യന്‍ സെലിബ്രിറ്റി കൂടിയാണ് സണ്ണി ലിയോണ്‍. 2016 ലാണ് സണ്ണി ലിയോണ്‍ തന്‍റെ മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്.