Entertainment

സന്യാസ വേഷം ഉപേക്ഷിച്ച്‌ സോഫിയ വീണ്ടും ഹോട്ടായി, തിരിച്ചുവരവിന്‌ കൂട്ടുപിടിച്ചത്‌ സ്വന്തം ഭർത്താവിനെ തന്നെ! ചൂടൻ രംഗങ്ങൾ വൈറൽ!

ഗ്ലാമർ ലോകത്ത് തിളങ്ങി നിൽക്കുന്നതിനിടെയാണ് ആരാധകരെ ഞെട്ടിച്ച തീരുമാനവുമായി സോഫിയ ഹയാത്ത് സന്യാസത്തിലേക്ക് തിരിഞ്ഞത്. ഗ്ലാമർ പ്രകടനത്തിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരത്തിന്റെ പുതിയ തീരുമാനവും ആരാധകരെ വെട്ടിലാക്കിയിരുന്നു. സന്യാസ ജീവിതം അവസാനിപ്പിച്ച് വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുന്നുവെന്നാണ് നടിയും മോഡലുമായ സോഫിയ ഹയാത്ത് അറിയിച്ചിരുന്നത്.

സമൂഹ മാധ്യമമായ ഇന്സ്റ്റഗ്രാമിലൂടെയാണ് വിവാഹക്കാര്യം അറിയിച്ചതും കൂട്ടത്തിൽ വിവാഹ നിശ്ചയത്തിന്റെ ചിത്രവും ഇന്സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ ഇനി വിവാഹ ജീവിതത്തിലേക്കില്ലെന്ന് സന്യാസം സ്വീകരിച്ച ശേഷം സോഫിയ അറിയിച്ചിരുന്നു.

ഗ്ലാമർ പ്രദര്ശനം കൊണ്ട് ആരാധകരെ ഹരം കൊള്ളിച്ച സോഫിയ ഹയാത്ത് പെട്ടെന്നൊരു സുപ്രഭാതത്തിലാണ് സന്യാസത്തിലേക്ക് തിരിഞ്ഞത്. വൈവാഹിക ജീവിതത്തിൽ വിശ്വസിക്കുന്നില്ലെന്ന് സോഫിയ അന്ന് വിശദമാക്കിയിരുന്നു. ഒരാഴ്ചത്തെ ഡേറ്റിങ്ങിനു ശേഷമാണ് സോഫിയ വിവാഹ തീരുമാനത്തിലേക്ക് കടന്നത്.

ബോളിവുഡ് താരമായ ഹൃത്വിക് റോഷനെ നഗ്നനായി കാണാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ സോഫിയ വാർത്തകളിലിടം നേടിയത്. ഹോളിവുഡ് താരം ബ്രാഡ്ലി കൂപ്പർ, ആഞ്ജലീന ജോളി എന്നിവരെയും നഗ്നരായി കാണാൻ ആഗ്രഹമുണ്ടെന്നും സോഫിയ വെളിപ്പെടുത്തിയിരുന്നു.

സന്യാസത്തിലേക്ക് തിരിഞ്ഞപ്പോൾ ലൈംഗിക ജീവിതത്തോട് തനിക്ക് താല്പര്യമില്ലെന്ന് സോഫിയ ഹയാത്ത് വ്യക്തമാക്കിയിരുന്നു. വിശുദ്ധ മാതാവായതിനാൽ എല്ലാവരും തന്റെ മക്കളാമെന്നാണ് അന്ന് താരം പറഞ്ഞിരുന്നത്. എന്നാൽ മുൻപ് പറഞ്ഞ കാര്യത്തിൽ നിന്നും വ്യതിചലിച്ച് വിവാഹത്തിലേക്ക് കടന്നതോടെ സോഫിയ ഹയാത്ത് വീണ്ടും വിവാദങ്ങൾക്ക് പിന്നാലെ ആയി.

ഐസ് ബക്കറ്റ് ചലഞ്ചിൽ നഗ്നയായി പ്രത്യക്ഷപ്പെട്ടും സോഫിയ വിവാദം സൃഷ്ടിച്ചിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ എട്ടാം സീസണിലൂടെയാണ് സോഫിയ പ്രശസ്തയായത്.

വീണ്ടും വിവാദങ്ങൾക്ക് ചൂട് പകരുവാൻ സോഫിയ എത്തിയിരിക്കുകയാണ്. ഭർത്താവും ഒത്തുള്ള സ്വകാര്യ നിമിഷങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചുകൊണ്ടാണ് സോഫിയ എത്തിയിരിക്കുന്നത്. വിഡിയോ വൈറൽ ആയതോടെ വിമർശനവുമായി നിരവധിപേർ രംഗത്ത് വന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ പരസ്യമാക്കുന്നത് ശരിയല്ല എന്ന് എല്ലാവരും വിമർശിച്ചു. കൂട്ടത്തിൽ പ്രണയത്തെക്കുറിച്ച് ദീർഘമായ കുറിപ്പുകളും ചിലർ പോസ്റ്റ് ചെയ്തു. എന്നാൽ പരസ്പര സ്നേഹം ഇല്ലാത്ത ലൈംഗികത ദൈവത്തിന് നിറക്കുന്നത് അല്ല എന്നാണ് ഈ വിഷയത്തിൽ സോഫിയയുടെ വാദം.