Entertainment

“എന്‍റെ മുഖത്ത് നോക്കി അത് പറയാന്‍ അയാള്‍ ധൈര്യപ്പെട്ടല്ലോ?”; ശ്രീനിവാസന്‍റെ പുതിയ വെളിപ്പെടുത്തല്‍

സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ടു നടന്‍ ശ്രീനിവാസന്‍ തന്റെ അഭിപ്രായങ്ങള്‍ പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്, ഒരു നല്ല രാഷ്ട്രീയക്കാരന്റെ ആര്‍ജ്ജവത്തോടെയാണ് ചിലപ്പോഴൊക്കെ അദ്ദേഹം സംസാരിക്കുന്നത്, എന്നാല്‍ മലയാള സിനിമയിലെ നായകന്മാര്‍ക്ക്  സൗന്ദര്യം അഭികാമ്യമായിരുന്ന കാലത്തായിരുന്നു ശ്രീനിയുടെ കടന്നു വരവ്. ഇതൊരു ഹസ്തരേഖ ജ്യോതിഷന്റെ പ്രവചനമായിരുന്നെന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍.

 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ശ്രീനിവാസന്‍റെ കൈനോക്കി ഒരാള്‍ പ്രവചിച്ചു, നിങ്ങള്‍ വലിയ ഒരു നടനാകും, സിനിമയുടെ സമസ്ത മേഖലയിലും വിജയം കൈവരിക്കും. ദേശീയ തലത്തില്‍ വരെ നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. പ്രവചനം കേട്ട ശ്രീനിവാസന്‍ അയാളെ അടിമുടി ഒന്ന് നോക്കി. ഒരു സിനിമാ നടനാകാനുള്ള യാതൊരു രൂപസാദൃശ്യവും ഇല്ലാത്ത തന്റെ മുഖത്ത് നോക്കി അത് പറയാന്‍ അയാള്‍ ധൈര്യപ്പെട്ടല്ലോ? എന്നതായിരുന്നു ശ്രീനിവാസന്റെ നോട്ടത്തിന്റെ അര്‍ത്ഥം.

 

പിന്നീടു ശ്രീനിവാസന്‍ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി, തിരക്കഥാകൃത്തായി, സംവിധായകനായി. ‘ചിന്താവിഷ്ടയായ ശ്യാമ’ള എന്ന ചിത്രം ചെയ്തതിനു ശേഷം ഒരു ദിവസം മട്ടന്നൂര്‍ വഴി ശ്രീനിവാസന്‍ യാത്ര ചെയ്തപ്പോള്‍ ആ പഴയ കൈനോട്ടക്കാരനെക്കുറിച്ച് ശ്രീനിവാസന് വീണ്ടും ഓര്‍മ്മ വന്നു. ശ്രീനിവാസന് അപ്പോഴാണ്‌ ആ വെളിപാടുണ്ടായത്, അയാള്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയായിരുന്നു. ദേശീയ അംഗീകാരം എന്ന ബഹുമതി മാത്രമേ ഇനി സത്യമാകാനുള്ളു, എന്നാല്‍ അത്ഭുതം പോലെ അതും യാഥാര്‍ത്യമായി , ചിന്താവിഷ്ടയായ ശ്യാമള ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടതോടെ അയാളുടെ പ്രവചനങ്ങള്‍ പൂര്‍ണമായും ശരിയായി. അതിനു ശേഷം പിന്നീടു ഒരിക്കലും ശ്രീനിവാസന്‍ മറ്റൊരു കൈനോട്ടക്കാരന്‍റെ മുന്നില്‍ കൈനീട്ടിയിട്ടില്ല. അയാളെ പോലെ ഭാവി പറയാന്‍ ഇനി ആര്‍ക്കും കഴിയില്ല എന്നതാണ് ശ്രീനിവാസന്‍ അതിന് കാരണമായി പറഞ്ഞത്.