Celebrity

ചലച്ചിത്ര താരം ശ്രിയ ശരണിന് പ്രണയ സാഫല്യം, വരനും ഒരു സൂപ്പർ താരം പക്ഷെ സിനിമയിൽ അല്ല!

ചലച്ചിത്ര താരം ശ്രിയ ശരണിന് പ്രണയ സാഫല്യം, വരനും ഒരു സൂപ്പർ താരം പക്ഷെ സിനിമയിൽ അല്ല!

ശ്രിയയുടെ മുംബൈയിലെ വസതിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന സ്വകാര്യ ചടങ്ങിൽ റഷ്യക്കാരനായ ആന്ദ്രേ കൊഷീവ് ശ്രിയയുടെ കരം പിടിച്ചു. ടെന്നിസ് താരവും വ്യവസായിയുമായ കൊഷീവുമായി ശ്രിയ ഏറെ വർഷങ്ങളായി പ്രണയത്തിലായിരുന്നു.

ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിൽ ബോളിവുഡിൽ നിന്നു മനോജ് ബാജ്പേയിയും ശബാന ആസ്മിയും മാത്രമാണു പങ്കെടുത്തത്. തെലുങ്കു സിനിമയായ ഇഷ്ടത്തിലൂടെ 2001ൽ അഭിനയരംഗത്തെത്തിയ ശ്രിയ ഒട്ടേറെ മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പോക്കിരിരാജ, കാസനോവ എന്നീ മലയാള ചിത്രങ്ങളിൽ നായികയായ ശ്രിയ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.