Entertainment

വീട്ടിലെ ഭാര്യമാരെ വേശ്യാ വൃത്തിയ്ക്ക് അയച്ച് ജീവിക്കുന്ന ഭർത്താക്കന്മാരുള്ള ഒരു ഗ്രാമം ഇൻഡ്യയിൽ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ..?

പെണ്‍ഭ്രൂണഹത്യ കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മദ്ധ്യപ്രദേശിലെ ബഞ്ചാര സമൂഹം. പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ഉത്സവ പ്രതീതി ഉണര്‍ത്തുന്ന ആഘോഷമാണ് ഗ്രാമവാസികള്‍ കൊണ്ടാടുക. അതൊരു നല്ല കാര്യമല്ലേ എന്ന് ചിന്തിച്ചുറപ്പിക്കാന്‍ വരട്ടെ. വേശ്യാവൃത്തി ജീവിതോപാദിയായി കൊണ്ടു നടക്കുന്ന ഗ്രാമത്തില്‍, ഓരോ പെണ്‍കുഞ്ഞിന്റെ ജനനവും പുതിയ ഉപജീവനത്തിന്റെ തുറക്കപ്പെട്ട വാതിലുകളായാണ് ഗ്രാമവാസികള്‍ കണക്കാക്കുന്നത്.

ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശിലെ നീമുഞ്ച് ജില്ലയോട് ചേര്‍ന്നുള്ള രത്‌ലം, മാന്‍ഡ്‌സുവര്‍ മേഖലകളിലാണ് ബഞ്ചാരകള്‍ അധിവസിക്കുന്നത്. ഇവര്‍ക്കിടയില്‍ പുരുഷന്മാര്‍ ജോലിക്കൊന്നും പോകാറില്ല. വീട്ടിലെ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിയോഗിച്ചാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. തലമുറകളായി ബഞ്ചാരകള്‍ ഇതേ രീതിയാണ് സ്വീകരിച്ചു വരുന്നത്. കഞ്ചാവ് കൃഷിക്കും പേരുകേട്ട പ്രദേശമാണ് രത്‌ലം- മാന്‍ഡ്‌സുവര്‍ മേഖല.

എഴുപത്തഞ്ചോളം ഗ്രാമങ്ങളിലായി പരന്നു കിടക്കുന്ന സമൂഹമാണ് ബഞ്ചാരകളുടേത്. ഇരുപത്തി മൂന്നായിരത്തിലധികമാണ് ഇവരുടെ ജനസംഖ്യ. ഇതില്‍ 65 ശതമാനവും സ്ത്രീകളാണ്. മാന്‍ഡ്‌സുവര്‍ മേഖലയില്‍ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റ നേതൃത്വത്തില്‍ 2015ല്‍ നടത്തിയ സര്‍വേയില്‍ ബഞ്ചാരകളുടെ അംഗസംഖ്യ 3435 ആയിരുന്നു. ഇതില്‍ 2243 പേരും സ്ത്രീകളാണ്.