Entertainment

“ഇന്നലെ വരെ വെറുമൊരു പോൺ സ്റ്റാർ ആയിരുന്ന സണ്ണി ലിയോൺ ഇനി ദേവി ആണ്”; സണ്ണി ലിയോണിന്റെ ഈ മാറ്റം ഇങ്ങിനെ

ബോളിവുഡ് താരം സണ്ണി ലിയോൺ തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമ ‘വീര്‍മാദേവി’യുടെ ഷൂട്ടിങ് തുടങ്ങി. തമിഴിലും മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമായി ഇറങ്ങുന്ന സിനിമയിൽ രാജ്ഞിയുടെ വേഷത്തിലാണ് സണ്ണിയെത്തുന്നത്. വിസി വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. തെലുങ്ക് നടന്‍ നവദീപാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. തമിഴ് നടൻ നാസറും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.