Entertainment

സ്വിം സ്യൂട്ടിൽ ഡാൻസ് ചെയ്യുന്ന സുസ്മിതാ സെന്നും മകളും !!! വീഡിയോ വൈറൽ ആകുന്നു..

സുസ്മിത സെന്നും ഇളയ മകള്‍ ആലിസയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. സ്വിം സ്യൂട്ടില്‍ നല്ല ഒഴുക്കില്‍ നൃത്തം ചെയ്യുന്ന സുസ്മിതയെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എഡ് ഷീറണ്‍ പുറത്തിറക്കിയ ‘ഷേപ് ഓഫ് യു’ എന്ന പാട്ടിന്റെ ലഹരിയിലാണ് താരങ്ങള്‍. പാട്ടിന്റെ കവര്‍ പാടിയും നൃത്തം ചെയ്തും വീഡിയോ പോസ്റ്റ് ചെയ്യുകയാണ് മിക്കവരും. ഈ ട്രെന്‍ഡിനൊപ്പം സുസ്മിതയും മകളും എത്തിയതോടെ വീഡിയോ തരംഗമായി.

സ്വിമ്മിങ് പൂളിന് സമീപത്തു നിന്നാണ് സുസ്മിതയും കുട്ടി ആലിസയും മനോഹരമായി ചുവടു വെയ്ക്കുന്നത്. ആദ്യ ഭാഗങ്ങള്‍ക്ക് പിന്നാലെ സുസ്മിതയുടെ പഴയ വീഡിയോകളും ചേര്‍ത്താണ് ഷേപ് ഓഫ് യു ഇറക്കിയിരിക്കുന്നത്. എന്തായാലും സംഭവം വന്‍ ഹിറ്റാണ്.