Entertainment

തമിഴ് നടൻ വടിവേലുവിന്‌ ഒരു എട്ടിന്റെ പണി കിട്ടി ; കൂട്ടത്തിൽ ഒരു എട്ട് കോടി രൂപ ഫൈൻ ആയും കിട്ടി….

തമിഴ് നടന്‍ വടിവേലുവിന് കനത്ത തിരിച്ചടി. വടിവേലുവിന് എതിരെ സംവിധായകന്‍ ശങ്കര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനും നടിഗര്‍ സംഘത്തിനും പരാതി നല്‍കിയിരുന്നു. ഇംസെയ്‌രാസന്‍ 24ാം പുലികേശി എന്ന സിമ്പുദേവന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വടിവേലുവിനെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം അവരോടും സഹകരിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വടിവേലു എട്ടു കോടി 75 ലക്ഷം രൂപ ഫൈന്‍ അടയ്ക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന ഉത്തരവിട്ടിരിക്കുന്നത്.

നായകന്മാരേക്കാൾ തിരക്കും ഡിമാൻഡുമുള്ള മധുരക്കാരനായ വടിവേലു എന്ന കറുത്ത മനുഷ്യൻ ഇന്ന് തമിഴ് സിനിമയിലെ രാജാവാണ്.

ഏതു സൂപ്പര് സ്റ്റാർ അഭിനയിക്കുന്ന ചിത്രമായാലും അതിൽ വടിവേലുവിനെക്കൂടി ഉൾപ്പെടുത്താൻ സംവിധായകർ മുതൽ വിതരണക്കാർ വരെ മത്സരിക്കുന്നു. കാരണം വടിവേലുവിന്റെ കോമഡിരംഗങ്ങൾക്ക് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ കാഴ്ചക്കാരുണ്ട്.

ഏതു സിനിമയുടേയും രക്ഷകനായിട്ടാണ് സിനിമാക്കാർ ഈ നടനെക്കാണുന്നത്. 400 ചിത്രങ്ങൾ പൂർത്തിയാക്കികഴിഞ്ഞ ഈ നടന്റെ ഓരോ ദിവസത്തിനും ഇപ്പോൾ ലക്ഷങ്ങളുടെ വിലയാണ്. ഒരു ദിവസത്തിനെ അഭിനയത്തിന് പത്തും ഇരുപതും ലക്ഷംവരെ പ്രതിഫലം വാങ്ങുന്ന വടിവേലു നാലഞ്ചുദിവസങ്ങൾ വീതമാണ് ഓരോ ചിത്രത്തിനുമായി കൊടുക്കുന്നത്. ഓരോ വർഷവും ഏറ്റവും കൂടുതല് ചിത്രങ്ങളിൽ അഭിനയിക്കുന്ന ഈ നടൻ കഴിഞ്ഞ പത്തൊൻപത് വർഷമായി തമിഴ് സിനിമയുടെ അവിഭാജ്യഘടകമാണ്.