Entertainment

അവളുടെ മൂക്കൂത്തിയും ഫോട്ടോയും തന്റെ നെഞ്ഞോട് ചേർത്തുവെച്ചവൻ അവൾടെ ഓർമയിൽ പതിയെ മയങ്ങി …

##താടിക്കാരന്റെ മൂക്കൂത്തിപ്പെണ്ണ്

“ദേ ഈ താടി എങ്ങാനും വടിച്ചാലുണ്ടല്ലോ ഞാൻ പിന്നെ മിണ്ടില്ല. …
പിണങ്ങാതെ പൊന്നെ , വടിക്കാൻ ആഗ്രഹമുണ്ടായിട്ടാണോ അമ്മേം അച്ഛനും ഒക്കെ വഴക്ക് പറഞ്ഞു തുടങ്ങിയിട്ടലേ ,…അതുമല്ല ഇത് കുറച്ച ഓവർ അല്ലേ …, താടി അല്ലെ പെണ്ണെ ..വീണ്ടും കിളിക്കും
എന്നാലും , എനിക്ക് എത്ര ഇഷ്ട്ടാണ് ആ താടിയോട് എന്നറിയുന്നോ എട്ടന് !?…അത് കളയുവാണേൽ പിന്നെ പഴയപോലെ വളർത്തിയിട്ട് എന്നോട് മിണ്ടാനും കാണാനും വന്നാ മതി …
ഹം…
നിന്നോടൊരു മൂക്കൂത്തി ഇടാൻ പറഞ്ഞിട് കാലമെത്രയായി പെണ്ണെ …ഇതുവരെ ഒരു പൊട്ട് മൂക്കിൽ ഒട്ടിച് വെച്ചുപ്പോലും കാണിച്ചിട്ടില്ല …അതിന് ഞാൻ നിന്നോട് പിണങ്ങി നടന്നോ ?..നീ പറയ് !

ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു.
ഞാൻ മൂക്കൂത്തി കുത്തിയാൽ ഈ പ്രശ്നം തീരുവോ ?
എങ്കിൽ ഞാൻ നാളെ തന്നെ കുത്താം ,പക്ഷെ ഏട്ടൻ ഒരിക്കലും താടി കളയരുത് എന്ന് സത്യം ചെയ്യണ്ണം ..
നോക്കാം ! ഒരു ദീർഘ നിശ്വാസം ഏടുത്തിട് അവൻ പറഞ്ഞു…
ഏട്ടന്റെ ഇഷ്ട്ടം , എന്താണ് എന്നുവെച്ചാൽ ആയികോ ..ഞാൻ ഒന്നും ചോദിക്കാനും പറയാനും വരില്ല ..

ദേഷ്യത്തോടെ അവൾ അവിടെ നിന്നെഴുന്നേറ്റു …ഞാൻ പോവാ സന്ധ്യ ആകാറായി …
നിക്ക് പെണ്ണെ പിണങ്ങി പോകാതെ അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു ..
ആ പിടി ലേശം മുറുകെ ആയതിനാൽ അവളുടെ കയ്യിൽ കിടന്ന കുപ്പിവളകൾ പൊട്ടി …
അവ അവർ ഇരുന്ന അംബല കുളത്തിന്റെ പടവുകളിൽ കൂടി വെള്ളത്തിലേക്കു തെറിച്ചു വീണു …

അവളുടെ കയ്യിൽ അല്പം മുറിവും ഉണ്ടായി !
അയ്യോ ! അവൻ ചാടി എഴുനേറ്റു …നിനക്ക് നോവുന്നുണ്ടോ പെണ്ണെ ! കൈകൾ അവനിലേക് ചേർത് പിടിച് , അവന്റെ കൈയ്യിൽ ഉണ്ടാരുന്ന തൂവാല കൊണ്ട് പതിയെ രക്തം തുടചു മാറ്റി …
വേണ്ട , എന്റെ കയ്യ് വിട് ! , കയ്യ് വലിചെടുക്കാൻ തുടങ്ങിയപാടെ , പിണങ്ങലെ എന്ന് പറഞ് അവളുടെ കയ്യിൽ ഒരു ഉമ്മ കൊടുത്തു അവൻ ..
കാന്താരി ,നാളെ വരുമ്പോൾ മൂക്കുകുത്തിയേക്കണം കേട്ടോ .. അവൻ ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു …

അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ നടന്നുപോയി !…
അവൻ അവന്റെ വീട്ടിലേക്കും യാത്രയായി …
ഒരാഴ്ചത്തേക്ക് അവനോട് പിണങ്ങി അവൾ അവനെ വിളിച്ചത്തെ ഇല്ല ….
ദേഷ്യം അടങ്ങുമ്പോൾ ഇങ്ങൊട് തന്നെ വരുമെന്നു അവനറിയാമാരുന്നു …അതുകൊണ്ടുതന്നെ അവൻ പിന്നീട് അവളെ വിളിക്കാനും പോയില്ല …

അങ്ങനെ 2 ആഴ്ചകൾ കടന്നുപോയി …
വീട്ടുകാർ നിർബന്ധിച്ചെങ്കിലും അവൾക്കുവേണ്ടി അവൻ ആ താടി വടിച്ചില്ല …

പെട്ടന്നൊരു ദിവസം. വൈകുനേരം അവൻ അവളുടെ ഒരു വിളിവന്നു …
ഏട്ടാ , നാളെ അമ്പലത്തിലേക്ക് ഒന്ന് വരുവോ ? എനിക്ക് ഒന്ന് കാണണം ..
മ്..എന്തുപറ്റി ഇപ്പോൾ കാണാൻ തോനാൻ ?മനസ്സിൽ ഒരു ചിരി ഒളുപ്പിച്ചവൻ ചോദിച്ചു …
ചെക്കാ ..മര്യാദക് നാളെ രാവിലെ തന്നെ വന്നേക്കണം …എന്നുപറഞ്ഞവൾ ഫോൺ കട്ടാക്കി ..
പതിവിലും നേരത്തെ അവൻ ഉണർന്നു ..കുളിച് റെഡി ആയി …അവൾ ഇങ്ങനെ പിണങ്ങിക്കഴിഞ് കാണാൻ വിളിക്കാറുള്ളപ്പോ അവളെ കാണാൻ പോക അവൾക് ഒത്തിരി ഇഷ്ടമുള്ള നീല നിറത്തിലെ ഷർട്ടും , കസവുക്കരയുള്ള മുണ്ടും ഉടുത്താണ് …അന്നും അവൻ അതുതന്നെ ഉടുത്തു , നാളെ ആണ് അവളുടെ പിറന്നാൾ ,ചില്ലപ്പോൾ അതിനുവേണ്ടി പൂജകളെന്തെങ്കിലും നടത്താൻ വേണ്ടിയാവും ഇന്ന്തന്നെ അമ്പലത്തിലേക് വരാൻ പറഞ്ഞിട്ടുണ്ടാവ …അവൻ മനസിൽപറഞ്ഞു …

പിറന്നാൾ അറിയാവുന്നത് കൊണ്ട് തന്നെ അവൻ അവൾക് വേണ്ടി ഒരു മൂക്കൂത്തി മേടിച്ചുവെച്ചിരുന്നു .ഞാൻ ഇത് സമ്മാനമായി കൊടുത്തുകഴിഞ്ഞാൽ ഉറപ്പായും അവൾ മുക്കൂത്തും …അവൻ ആ മൂക്കൂത്തി കയ്യിൽ എടുത്ത് അതിനെ നോക്കി പറഞ്ഞു …

വഴക്കിട്ടതിന് സോറി പറഞ്ഞും , താൻ മൂക്കൂത്തി അണിഞ്ഞതും ആയുള്ള കാര്യങ്ങൾ അറിയിച് കൊണ്ട് അവൾ അവന് മെസ്സേജ് ചെയ്തിരുന്നു …അവളെ കാണാൻ ഉള്ള തിരക്കിനിടയിൽ ഫോൺ അവൻ നോക്കിയതേ ഇല്ല …എടുക്കാതെ തന്നെ അമ്പലത്തിലേക്ക് തിടുക്കത്തിൽ ഇറങ്ങി ….

ഉച്ച പൂജ കഴിയും വരെ കാത്തിരുന്നു ,അവൾ അമ്പലത്തിലേക്ക് വന്നേ ഇല്ല …
ഈശ്വര പെണ്ണ് വീണ്ടും വാശികാണിച് വരാതിരിക്കാനോ …വിളിക്കാമെന് കരുതി നോക്കിയപ്പോ ദാ ഫോണും എടുത്തിട്ടില്ല …അവൻ തിരികെ അമ്പലത്തിൽ നിന്നിറങ്ങി അവളുടെ വീട്ടിലേക്ക് പോകാമെന് വച്ചു …ആരും കാണാതെ ഒരുനോക്കെങ്കിലും കണ്ടിട്ട് തിരികെ വരുമല്ലോ എന്നോർത് …

പക്ഷെ അവളുടെ വീടിന് മുന്നിൽ എത്തിയപ്പോ ഒരാൾക്കൂട്ടം …കാര്യം തിരക്കിയപ്പോഴാ അറിയുന്നേ .അവൾ ഇന്നലെ ഒരു കാർ ആക്സിഡന്റ് ഇൽ മരിച്ചുവെന്ന് .. അവന്ന് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല …അവിടെ ഉമ്മറത്തു വെള്ളപുതപ്പിൽ അവൾ തന്റെ പെണ്ണ് ..

ദേവീന് ഉറക്കെ കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ഓടി ചെന്നു …
കണ്ണ് , തുറക്ക് പെണ്ണെ , ദേ നിന്റെ ഏട്ടൻ താടി വടിച്ചിട്ടില്ല ..നോക് …അവൻ ഉറക്കെ കരഞ്ഞു ….
ഹും ..പെണ്ണിന്റെ കാര്യം എന്തുപറയാനാ ..ഇന്നലെ മൂക്കൂത്തി അണിയണം എന്ന പറഞ്ഞ ടൗണിൽ പോയതാ ..തിരികെ വരുന്ന വഴിക്ക് വണ്ടി ഒരു കാറുമായി കൂട്ടിയിടിച്ചു ഉടൻതന്നെ മരിക്കുകയും ചെയ്തു …

അവന് അത് കേട്ടുനില്കാന് ആയില്ല ….വിങ്ങി പൊട്ടി കരഞ്ഞു ..ഞാൻ കാരണം …എന്റെ വാശികാരണം നിന്നെ എനിക്ക് നഷ്ടപ്പെട്ടു …ഷമിക്ക്
ദേവീ എന്നോട് ….
അവളെ ചിതയിലാഴ്ത്തി കത്തിക്കുംമുമ്ബ് …അവൻ ഓടി അവളുടെ മൂക്കൂത്തി ഊരി മാറ്റി ..എന്നിട് അവൻ സമ്മാനിക്കാൻ ഇരുന്ന മൂക്കൂത്തി അവൾക് അണിഞ്ഞു …നിന്റെ ഏട്ടന്റെ പിറന്നാൾ സമ്മാനം ഇതാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകി ….കത്തിക്കുന്നത് കാണാൻ മനസില്ലാത്തതുകൊണ്ട് അവൻ അവിടെ നിന്ന് തിരിച്ചു ..
വീട്ടിൽ എത്തിയപ്പോഴാണ് തനിക്ക് അവൾ അയച്ച മെസ്സേജ് കാണുന്നത് ….
വെളുപ്പിനെ ആണ് മെസ്സേജ് അയച്ചിരിക്കുന്നത് , അവൾ ഇന്നലെ വൈകിട് മരിക്കുകയും ചെയ്തു ….അപ്പൊ പിന്നെ എന്നെ വിളിച്ചത് !!..

തന്റെ കയ്യിലെ അവളുടെ ഫോട്ടോ എടുത്ത് നൂറുചുംബനങ്ങൾ അതിൽ നൽകി …..അവൾ തന്നോടൊപ്പം എന്നും ഉണ്ടെന്ന് അവന്ന് മനസിലായി …അവളുടെ ഫോട്ടോ നോക്കി പറഞ്ഞു .”.ഇനി ഏട്ടൻ നീ പറയാണ്ട ഒരിക്കലും ഈ താടി കളയില്ല പെണ്ണെ …. “…
അവളുടെ മൂക്കൂത്തിയും ഫോട്ടോയും തന്റെ നെഞ്ഞോട് ചേർത്തുവെച്ചവൻ അവൾടെ ഓർമയിൽ പതിയെ മയങ്ങി …

#Anjana Anilkumar