Social Media

“699 കുട്ടികളെ ഒരു വലിയ അപകടത്തില്‍ നിന്നും രക്ഷിച്ച ഈ വ്യക്തിയെ ആരോടും പറയാത്ത ആ രഹസ്യം മനസ്സിലാക്കി

699 യഹൂദ കുട്ടികളെ നാസികളുടെ കൂട്ടക്കുരുതിയില്നിന്നു രക്ഷിച്ച സര്‍ നിക്കോളാസ് വിന്‍റെണ് . താന്‍ ഇങ്ങനെയൊരു സാഹ സിക പ്രവൃത്തി ചെയ്തതിരുന്നു എന്ന് അദ്ദേഹം അര നൂറ്റാണ്ടു മറച്ചുവച്ചു. 1988-ല്‍ അദ്ധേഹത്തിന്‍റെ ഭാര്യയാണ് നിലവറയില്നിന്ന് 1938-40 കാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളുടെ കുറിപ്പുകള്‍ അടങ്ങിയ നോട്ട്ബുക്ക് കണ്ടെടുത്തതും വിവരം പുറംലോകത്തെ അറിയിച്ചതും.

ചെക്കോസ്ളോവാക്യയില്‍ നിന്നാണു വിന്‍റെണ് ജൂത കുട്ടികളെ രക്ഷിച്ചത്. ഓഹരി ബ്രോക്കര്‍ ആയിരുന്ന അദ്ദേഹം ഒരു സുഹൃത്തിന്‍റെ ക്ഷണപ്രകാരം അവിടെ എത്തിയപ്പോഴാണ് ദുരന്ത സാഹച ര്യം മനസിലായത്. ചില സുഹൃത്തുക്കളുടെയും അമ്മയുടെയും സഹായത്തോടെ നൂറുകണക്കിനു പേരെ രക്ഷിച്ചു. നാസി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തും ഒളിയാത്രകള്‍ നടത്തിയും ഒക്കെയായിരുന്നു രക്ഷപ്പെടുത്തല്‍.

രക്ഷിക്കപ്പെട്ട കുട്ടികള്‍ മിക്കവരും യുദ്ധം കഴിഞ്ഞതോടെ അനാഥരായി.
മാതാപിതാക്കള്‍ കോണ്സെന്ട്രേഷന്‍ ക്യാമ്പില്‍ മരിച്ചുപോയ ആ കുട്ടികള്‍ ഇന്നും വിന്‍ടന്‍റെ കുട്ടികള്‍ എന്നാണു തങ്ങളെ വിളിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ കാരള്‍ റൈഷ്, ബ്രിട്ടീഷ് പാറലമെന്റംഗമായ ആല്ഫ്രഡ് ഡബ്സ്, ഇസ്രേലി വ്യോമസേനയുടെ പ്രഥമ മേധാവി ഹ്യൂഗോ മാറോം, ജനിതക ശാസ്ത്രജ്ഞ റെനാറ്റ ലാക്സോവ, കനേഡിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോ ഷ്ലെസിംഗര്‍, ഗ്രന്ഥകാരി വേര ഗിസിംഗ് തുടങ്ങിയവര്‍ വിന്‍ടന്‍റെ കുട്ടികളില്‍ പെടുന്നു.
1998 വിന്റണു ചെക്കോസ്ളോവാക്യയുടെ പരമോന്നത ബഹുമതി ലഭിച്ചു. ബ്രിട്ടന്‍ പ്രഭു പദവി നല്കി ആദരിച്ചു.

സ്ളൊവാക്യന്‍ ചലച്ചിത്രകാരന്‍ മാതേ മിനാച് മൂന്നു സിനിമകള്‍ വിന്റനെപ്പറ്റി എടുത്തു. ഗിസിംഗും മിനാച്ചും ഇദ്ദേഹത്തെപ്പറ്റി പുസ്തകങ്ങള്‍ എഴുതി. ഓസ്കര്‍ ഷിന്ഡ്ലര്, റൌള് വാളന്ബര്ഗ് തുടങ്ങി നാസി ഭീകരതയില്നിന്നു യഹൂദരെ രക്ഷി ച്ച ധീരന്മാരുടെ ഗണത്തിലാണു വിന്റണും.

ഒരു ടീവി ഷോയിലേക്ക് വിന്ടനെ അതിഥി ആയി വിളിക്കുകയും അവിടെ ഉണ്ടായിരുന്ന സദസില്‍ ഉണ്ടായിരുന്നവര്‍ അപ്രതീക്ഷിതമായി എഴുനേറ്റ് നിന്ന് അദ്ധേഹത്തെ ആദരിക്കുകയും ഇത് കണ്ട് അദ്ധേഹത്തിന്‍റെ കണ്ണ് നിറയുന്നതും ആയ ഒരു പഴയ വീഡിയോ സമൂഹ മാദ്യമങ്ങളില്‍ വൈറല്‍ ആണിപ്പോള്‍. വീഡിയോ കാണാം..