News

“കല്യാണ പ്രായമായ ചെക്കന്മാരെ കാണുമ്പോൾ കല്യാണം ഒന്നും ആയില്ലേ എന്ന മലയാളികളുടെ സ്ഥിരം ചോദ്യം ഇനി നിർത്തിക്കോളൂ…, ജീവൻ വരെ പോകും ആ ചോദ്യം ചോദിച്ചാൽ”

ജക്കാര്‍ത്ത: കല്യാണം ഇതുവരെ കഴിഞ്ഞില്ലേ. ഇനി എന്തിനാ വച്ചു താമസിപ്പിക്കുന്നത്. കല്യാണ പ്രായമായ പയ്യന്മാരെ കാണുമ്പോൾ ഇങ്ങനെ ചോദിച്ചില്ലെങ്കിൽ പലർക്കും വല്ലാത്തൊരു ഏനക്കേടാണ്. ചിലർ ചോദ്യം കേട്ടില്ലെന്നു നടിക്കും. മറ്റു ചിലർ മുഖത്തടിച്ചപോലെ പ്രതികരിക്കും. എന്നാൽ ഇൻഡോനേഷ്യക്കാരനായ ഫായിസ് നൂർദീൻ ഈ ചോദ്യവുമായി എത്തിയ ഗർഭിണിയെ കഴുത്തുഞെരിച്ചു കൊന്നു.

കാംപങ് പാസിൽ ജോംഗിലാണ് സംഭവം. ഫായിസിന്റെ അയൽവാസിയാണ് കൊല്ലപ്പെട്ട യുവതി. സഹോദരിമാരുടെ വിവാഹം കഴിഞ്ഞിട്ടും ഫായിസ് എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്.

ചോദ്യത്തോടുള്ള ഇഷ്ടക്കേട് പലതവണ പ്രകടിപ്പിച്ചിട്ടും അവർ വിട്ടില്ല. കഴിഞ്ഞ ദിവസം ഇതു കേട്ട് കൂട്ടുകാർ കളിയാക്കുക കൂടി ചെയ്തതോടെ ഫായിസിന്റെ കൺട്രോൾ പോയി. യുവതിയുടെ വീട്ടിലെത്തിയ വിളിച്ചിറക്കി കഴുത്തു ഞെരിച്ചുകൊല്ലുകയായിരുന്നു.

യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈലും പണവും അടിച്ചുമാറ്റി ജക്കാർത്തയിലേക്ക് മുങ്ങിയ ഫായിസിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ കാലിന് വെടിയേറ്റു.