Entertainment

‘ശ്രീകണ്ഠന്‍ നായരല്ല, ശ്രീ ‘കണ്ടം’ നായര്‍; ചാനലുകാരന്റെ ബുദ്ധിയല്ല ഫ്‌ളവേഴ്‌സ് ടിവിക്ക്, ഒരു റിയല്‍ എസ്‌റ്റേറ്റുകാരന്റെ കുബുദ്ധിയാണ്; മുടങ്ങിയ എആര്‍ റഹ്മാന്‍ ഷോ ഏറ്റെടുത്ത് ട്രോളന്മാര്‍

കനത്തെ മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’ മാറ്റിവച്ചതില്‍ ഫ്‌ളവേഴ്‌സ് ടിവിയും ചാനല്‍ എംഡി ആര്‍ ശ്രീകണഠ്ന്‍ നായരും മാപ്പ് പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. കണ്ടത്തില്‍ എആര്‍ റഹ്മാന്‍ ഷോ സംഘടിപ്പിച്ച ചാനലിന്റെ എംഡിയായ ശ്രീകണ്ഠന്‍ നായരെയാണ് ട്രോളന്‍മാര്‍ വാരിയിട്ട് അലക്കിയിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ മികച്ച പരിപാടികളായ കോമഡി ഉത്സവവും ഉപ്പുമുളകും ഉണ്ടാക്കിയ പേര് എആര്‍ റഹ്മമാന്‍ ഷോയെന്ന് ഒറ്റ പരിപാടികൊണ്ട് പോയെന്ന് ട്രോളന്‍മാര്‍ പറയുന്നു.

ഷോ മുടങ്ങിയതോടെ പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കാമെന്ന് ചാനല്‍ അധികൃതര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. എ.ആര്‍ റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചാനല്‍ മാനേജ്മെന്റ് വ്യക്തമാക്കി.

തൃപ്പൂണിത്തറ ഇരുമ്പനത്ത്എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള പാടം മണ്ണിട്ട് നികത്തിയാണ് സംഗീതനിശയ്ക്കാവശ്യമായ വേദി ഒരുക്കിയത്. എന്നാല്‍ വൈകിട്ട് കനത്ത മഴ ആരംഭിച്ചതോടെ മണ്ണിട്ട് നികത്തിയ സദസ് ചെളിക്കുണ്ടായി മാറി. ഇതേ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. എന്നാല്‍ സംഗീതനിശ എന്നത്തേക്കാണ് മാറ്റവച്ചിരിക്കുന്നതെന്ന് ഇതുവരെ ഫ്ളവേഴ്സ്അറിയിച്ചിട്ടില്ല.

 

ഷോ മുടങ്ങിയതോടെ പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കാമെന്ന് ചാനല്‍ അധികൃതര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. എ.ആര്‍ റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതിക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചാനല്‍ മാനേജ്മെന്റ് വ്യക്തമാക്കി.

 

സംഗീത നിശയുടെ മറവില്‍ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയതായി ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഗീത നിശക്കായി 26 ഏക്കര്‍ പാടശേഖരമാണ് തൃപ്പൂണിത്തറയിലെ ഇരുമ്പനത്ത് മണ്ണിട്ട് നികത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിലംനികത്തുന്നതിനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.