Entertainment

“എന്റെ പ്രാണൻ ഞാൻ പകുത്തു നല്കുന്നത് ഇവൾക്കാണ്‌ ”; ഒടുവിൽ ഉണ്ണി മുകുന്ദൻ ആ സത്യം വെളിപ്പെടുത്തുന്നു..

ചാണക്യതന്ത്രത്തിലെ തന്റെ പെണ്‍വേഷം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഇത് എന്റെ നല്ല പാതി കരിഷ്മ ഞങ്ങളെ അനുഗ്രഹിക്കണമെന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രത്തില്‍ കരിഷ്മയായി ഉണ്ണി പ്രത്യക്ഷപ്പെടുന്നുണ്ട്.

‘ഇതാണെന്റെ ബെറ്റര്‍ ഹാഫ് കരിഷ്മ. ഇവളിലേക്കുള്ള യാത്ര അല്‍പ്പം കഠിനമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഞാന്‍ സമ്മതിക്കുന്നു, എല്ലാ വേദനകള്‍ക്കും ഫലമുണ്ടായി. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം’ – എന്നാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഉണ്ണിയെ കരിഷ്മയാക്കുന്നതിന്റെ മേക്കിംഗ് വീഡിയോ ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.