Entertainment

താരങ്ങൾ ആഘോഷം ആക്കിയ വിവാഹം !! ഹരിശ്രീ അശോകന്റെ മകളുടെ വിവാഹ വീഡിയോ..

മറ്റൊരു താരപുത്രിയുടെ വിവാഹം കൂടി പ്രേക്ഷകർ ഏറ്റെടുക്കുന്നു. ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടി അശോകന്റെ വിവാഹ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

രണ്ട് വർഷം മുമ്പായിരുന്നു ശ്രീക്കുട്ടിയുടെയും സനൂപിന്റെയും വിവാഹം. അൽപം വൈകിയാണെങ്കിലും അണിയറ പ്രവർത്തകർ പുറത്തു വിട്ട വിഡിയോ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും വിവാഹച്ചടങ്ങുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. വിവാഹത്തിന് തലേദിവസം നടന്ന മെഹന്ദി സൽക്കാരത്തിൽ മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്ത്, ദിലീപ്, ജയസൂര്യ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

പ്രീതയാണ് ഹരിശ്രീ അശോകന്റെ ഭാര്യ. ശ്രീകുട്ടിയെ കൂടാതെ ഒരു മകനും ഹരിശ്രീയ്ക്കുണ്ട്. അര്‍ജുന്‍ അശോകന്‍ എന്നാണ് പേര്. പറവ, ബിടെക് എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനാണ് അര്‍ജുന്‍.