Social Media

“വൈ യു സൊ ഡാര്‍ക്ക്‌ ?” ഹൃദയം തകര്‍ക്കുന്ന ഈ ചോദ്യത്തിന് പെണ്‍കുട്ടിയുടെ മറുപടി വൈറല്‍; 25 ലക്ഷം പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു..

ശരീരത്തിന്റെ നിറം വലിയൊരു പ്രശ്‌നം തന്നെയാണ്. കാരണം കറുപ്പ് നിറത്തിന്റെ പേരിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും കളിയാക്കലുകൾ ഏറ്റുവാങ്ങാത്തവർ ഉണ്ടാവില്ല. സ്‌കൂളിലോ, വീട്ടിലോ, പൊതുനിരത്തിലോ എല്ലാം ഇത്തരത്തിൽ പരിഹാസം ഏൽക്കേണ്ടി വരുന്നു. സമൂഹത്തിൽ പുരുഷന്മാരേക്കാൾ കൂടുതലും സ്ത്രീകളാണ് കറുത്ത നിറത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്നത്.

കറുപ്പ് നിറത്തെപ്പറ്റി ‘സെയ്‌സ്'(SAYS) എന്ന പേജിൽ നന്ദിനി എന്ന പെൺകുട്ടി പങ്കുവച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 70603 പേരാണ് ഈ വിഡിയോ ഷെയർ ചെയ്തത്. കറുപ്പിന് പിന്തുണ നൽകി 25 ലക്ഷം പേർ കണ്ട ഈ വിഡിയോയിൽ പറയുന്നത് ഒന്ന് കേട്ട് നോക്കൂ..