Social Media

ബസ്സിനുള്ളിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ തോണ്ടുന്ന ഞരമ്പ് രോഗി..

കെ.എസ്.ആർ.ടി.സി ബസിലിരുന്നു സ്വയംഭോഗം നടത്തിയ വീഡിയോ പുറത്തു വന്ന് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ പുതിയ വിവാദവീഡിയോയും, ചിത്രങ്ങളും പുറത്തു വന്നിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ തോണ്ടി രസിക്കുന്ന ഞരമ്പ് രോഗികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വന്നിരുന്നുവെങ്കിലും പ്രേത്യേകിച്ച് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി സിയുടെ ദീഘദൂര സർവ്വീസിൽ കുറച്ചു സഹോദരിമാർ നേരിടേണ്ടി വന്ന അനുഭവം ഞരമ്പ് രോഗികൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ലായെന്ന് തെളിയിക്കുന്നതാണ്.കഴിഞ്ഞ ദിവസം മേൽപ്പറഞ്ഞ റൂട്ടിൽ യാത്ര ചെയ്ത യുവതി പുറത്തു വിട്ട ചിത്രങ്ങൾ നൽകുന്ന സൂചന.

40 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ് തിരക്കുള്ള ബസിൽ മുൻ വശത്തായി സ്ത്രീകൾക്കിടയിൽ നിൽക്കുന്നത്.
നല്ല തിരക്കുള്ള ബസിൽ മുന്നിലൂടെ മാത്രം കയറി പ്രായഭേധമാന്യേ സ്ത്രീകൾക്കിടയിൽ മാത്രം നിന്ന് യാത്രചെയ്യാറുള്ള നിരവധി ഞരമ്പ് രോഗികളിൽ ഒരാളാണിദ്ദേഹം. തുടക്കത്തിൽ മാന്യൻ, അന്തരീക്ഷമൊക്കെ ഒന്ന് നോക്കും, പിന്നെ പതിയെ പണി തുടങ്ങും. ആദ്യം തട്ടലും മുട്ടലും പിന്നെ കയ്യാങ്കളി വരെ എത്തും കാര്യങ്ങൾ. മിക്കവാറും ആറ്റിങ്ങൽ ഭാഗത്തെ ഏതെങ്കിലും ബസ് സ്റ്റോപ്പിൽ ഇറങ്ങാറാണ് പതിവെന്നാണ് അറിയുന്നത്.

കുറ്റം പറയരുതല്ലോ, 60 കഴിഞ്ഞ അമ്മമാരായാലും 18 തികയാത്ത പെൺകുട്ടികളായാലും പുള്ളിക്കാരന് ഒരുപോലെയാണെന്നാണ് കഴിഞ്ഞ ദിവസത്തെ ഇദ്ദേഹത്തിൻറെ പ്രകടനം കണ്ടു നിന്നവർ പറയുന്നത്.മാറി നില്ക്കാൻ പറഞ്ഞാലും, തെറി വിളിച്ചാലും, തല്ലിയാലും ശരിതന്നെ ഇവൻറെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടാകാറില്ലത്ത്രെ.

സാധാരണ പ്രൈവറ്റ് ബസ്സുകളിൽ മുൻവശത്ത് കൂടി കയറാൻ വരുന്ന പുരുഷന്മാരോട് ബസിന്റെ ബാക്ക് ഡോർ വഴി കയറാൻ സ്വകാര്യ ബസ് ജീവനക്കാർ ആവശ്യപ്പെടാറുണ്ട് പ്രത്യേകിച്ചും തിരക്കുള്ള ബസുകളിൽ എന്നാൽ കെ എസ് ആർ ടി സി യിലെ ചേട്ടൻമാരിൽ ഭൂരിഭാഗവും ഇത് കണ്ടതായി പോലും നടിക്കാറില്ല. അതുകൊണ്ട് തന്നെ സ്ത്രീകൾ ഇന്ന് ഏറ്റവും കൂടുതൽ ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കുന്നത് കെ എസ് ആർ ടി സി ബുസിനുള്ളിലാണ്. എത്ര തിരക്കുള്ള ബസുകളിലും മുൻവശത്തെ ഡോർ വഴി മാത്രം കയറിയാലേ യാത്ര ചെയ്യാൻ പറ്റു എന്ന് കരുതുന്ന ചില ഞരമ്പ് രോഗികളാണ് കെ എസ് ആർ ടി സി ബസിനുള്ളിലെ പീഡന വീരന്മാർ.

മനപൂർവ്വം ഞെരുക്കുള്ള ബസ്സുകൾ നോക്കി ഫ്രെണ്ട് ഡോർ വഴി കയറി സ്ത്രീകളെ മുട്ടിയും ഉരസിയും നിൽക്കൽ ഇന്ന് ഒരു വിഭാഗം പുരുഷന്മാർക്ക് ഒരു ഹരമായി മാറിയിരിക്കുന്നു. സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യം കണ്ടില്ലെന്ന് നടിക്കുകയാണ് കെ എസ് ആർ ടി സി ജീവനക്കാരും. മുട്ടി ഉരുമ്മാൻ വരുന്നവരോട് പുറകോട്ടു നില്ക്കാൻ സ്ത്രീകൾ പറഞ്ഞാലും ഇവരുടെ ഭാഗത്തുനിന്നും സ്ഥലമില്ല എന്ന വാദമായിരിക്കും. കെ എസ് ആർ ടി സി ജീവനക്കാർ കർശനമായും പുരുഷൻമാർ ബസിന്റെ ബാക്ക് ഡോർ വഴി കയറിയാൽ മതിയെന്ന് തീരുമാനിച്ചാൽ സ്ത്രീകൾ യാത്ര ചെയ്യുന്നത് ഒരു പരിധി വരെ സുരക്ഷിതമായിരിക്കും,പ്രത്യേകിച്ചും ദീർഖ ദൂര യാത്രകളിൽ.

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് ഒറ്റ സ്വരത്തിൽ പറയാനുള്ള വലിയ ഉദാഹരണമാണ് കെ എസ് ആർ ടി സി ബസിലെ സ്ത്രീകളുടെ യാത്ര. ഈ തട്ടലും മുട്ടലും സ്വന്തം മക്കൾക്കോ സഹോദരങ്ങൽക്കോ ആണെങ്കിൽ നിങ്ങൾ കണ്ടു നിൽക്കുമോ? കെ എസ് ആർ ടി സി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ചോദിക്കാനുള്ളത് ഇത് മാത്രമമാണ്.

തലസ്ഥാനത്ത് നിന്നും വൈകുന്നേരങ്ങളിൽ എം സി റോഡ് വഴിയോ എൻ എച്ച് വഴിയോ പോകുന്ന അത്യാവശ്യം തിരക്കുള്ള ഏതെങ്കിലും ഒരു ബസിൽ കയറിയാൽ ആർക്കും അവസ്ഥ മനസിലാക്കാവുന്നതെയുള്ളൂ. സ്ത്രീകളുടെ മേൽ ചാരി നില്ക്കാൻ വേണ്ടി മാത്രം മുൻവശത്തെ ഡോർ വഴി കയറുന്ന കുറെ പുരുഷന്മാരെ. ഇല്ലാത്ത തിരക്കുണ്ടാക്കി,ഉന്തും തള്ളും ഉണ്ടാക്കി ഞരമ്പ് രോഗികൾ ഓരോ വൈകുന്നേരവും ആഘോഷമാക്കുന്നു. ഇതിനിടയിൽ സ്‌കൂൾ കോളേജ് വിദ്യാര്തിനികളെയും വീട്ടമ്മമാരെയും കയറിപ്പിടിക്കാനും ഇക്കൂട്ടർ മടിക്കാറില്ല.