Social Media

കളിച്ചാൽ കളി പഠിപ്പിക്കും… മാത്തുക്കുട്ടിയെ മുട്ടുകുത്തിച്ച്‌ ഒരുകൂട്ടം യുവാക്കൾ! കാഴ്ച കാണാം

ഇതല്ലേ ഹീറോയിസം…. മാത്തുക്കുട്ടിയെ കൊണ്ട് മാപ്പ് പറയിക്കാൻ ഉടൻ പണം ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രതിഷേധവുമായി എത്തിയ യുവാക്കൾ…

ആര്‍ ജെ മാത്തുക്കുട്ടിയും, കലേഷും അവതരിപ്പിക്കുന്ന ഉടന്‍ പണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമായിരുന്നു നേരിട്ടത്‌. അവതാരകരുടേത് പിതൃശൂന്യ നടപടിയെന്നാണ് വിമര്‍ശനം. ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി എന്നായിരുന്നു രൂക്ഷമായ രീതിയിലുള്ള വിമർശനം.

84-ാം എപ്പിസോഡില്‍ പറവൂര്‍ സ്വദേശിനിയായ ഷാഹിനയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെയാണ് പോസ്റ്റിലൂടെ തുറന്നു കാട്ടുന്നത്. എളുപ്പം പുറത്താകുമെന്ന് കരുതിയ എപ്പിസോഡില്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയ ഷാഹിനയെ വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടിയെന്നാണ് ആരോപണം.

ഇത്‌ വിവാദമായതോടെയാണ് പെൺകുട്ടിയെ വീണ്ടും മത്സരിപ്പിക്കാമെന്ന് ചാനൽ തീരുമാനിച്ചത്‌. ഉടൻ പണത്തിന്റെ ഷൂട്ടിംഗ്‌ ലൊക്കേഷനിലാണ് ഇപ്പോൾ മാത്തുക്കുട്ടി മാപ്പ്‌ പറയണമെന്ന് ആവശ്യപ്പെട്ട്‌ ഒരുകൂട്ടം യുവാക്കൾ അവൾക്കൊപ്പം ബാനറുമായി എത്തിയത്‌.